പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയില്‍ നടക്കുന്നത് രാഷ്ട്രീയ സമരം; അനുരഞ്ജനമാണ് സര്‍ക്കാര്‍ നയം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടക്കുന്നത് രാഷ്ട്രീയ സമരം മാത്രമാണെന്നും ജനങ്ങള്‍ സത്യം തിരിച്ചറിയുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ അക്രമപാതയിലാണ് സമരം നയിക്കുന്നത്. ഇതിനെതിരേ ബലപ്രയോഗമല്ല സര്‍ക്കാര്‍ നയം. അനുരഞ്ജനത്തിന്റെ പാതയാണ് സര്‍ക്കാര്‍ പിന്തുടരുക. ആരുടേയും വിശ്വാസങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന് സാധിക്കില്ല.

<strong>മരക്കൂട്ടത്ത് വന്‍ പ്രതിഷേധം; പോലീസ് സംരക്ഷണത്തില്‍ മലകയറിയ സുഹാസിനി രാജ് യാത്ര അവസാനിപ്പിച്ചു</strong>മരക്കൂട്ടത്ത് വന്‍ പ്രതിഷേധം; പോലീസ് സംരക്ഷണത്തില്‍ മലകയറിയ സുഹാസിനി രാജ് യാത്ര അവസാനിപ്പിച്ചു


യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യാഴവട്ടക്കാലം കേസ് നടത്തിയവര്‍ തന്നെയാണ് ഇന്ന് സുപ്രീംകോടതി വിധിക്കെതിരേ പ്രാകൃതസമരം നയിക്കുന്നത്. ഇത് മാധ്യമങ്ങള്‍ തുറന്നു കാണിക്കേണ്ട ആവശ്യകതയുണ്ട്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളീയ ജനത ഇത്തരം കള്ള നാണയങ്ങളെ തിരിച്ചറിയുകയും അവര്‍ക്കെതിരേ മുന്നോട്ടു വരികയും ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശാന്തമായ അന്തരീക്ഷത്തില്‍ ഏവരും ശബരിമല ദര്‍ശനം നടത്തണം എന്നുള്ളതാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഈ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ട്. ഇത് ജനം തിരിച്ചറിയുകയും അവര്‍ക്കെതിരേ ജനവികാരം ഉയരുകയും ചെയ്യുമെന്ന് ഉറപ്പുണ്ട്.

sabarimala

എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയുടെ വികസനത്തിനായി യാതൊന്നും ചെയ്യുന്നില്ല എന്ന പ്രചാരണം തെറ്റാണ്. 2016 ശബരിമല തീര്‍ഥാട കാലത്ത് 107.48 കോടി രൂപ സര്‍ക്കാര്‍ ശബരിമലവികസനത്തിനായി ചെലവഴിച്ചു. 2017ല്‍ 178.66 കോടി രൂപയും ശബരിമല വികസനത്തിനായി ചെലവഴിച്ചു. സന്നിധാനത്തെ കാണിക്ക സര്‍ക്കാര്‍ കൊണ്ടുപോകുന്നു എന്ന പ്രചാരണവും വ്യാപകമായി നടന്നിരുന്നു. എന്നാല്‍, വര്‍ഷാവര്‍ഷം കാണിക്ക വരവ് വര്‍ധിച്ചു വരുന്നത് ഇത്തരം കള്ളപ്രചാരണങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുന്നു എന്നുള്ളതിന്റെ തെളിവാണ്. പ്രളയത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണോ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് അതേ ഗൗരവത്തോടെ തന്നെ ഭക്തര്‍ക്ക് തീര്‍ഥാടന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അതീവ ജാഗ്രത പാലിക്കുമെന്നും മന്ത്രി പറഞ്ഞു.

<strong>സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി, കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറ്, വാഹനങ്ങള്‍ തടയുന്നു</strong>സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി, കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറ്, വാഹനങ്ങള്‍ തടയുന്നു

Recommended Video

cmsvideo
ശബരിമലയില്‍ കനത്ത സുരക്ഷ | Morning News Focus | Oneindia Malayalam

നവംബര്‍ 15ന് അകം എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച് മണ്ഡലകാല തീര്‍ഥാടനത്തിന് സജ്ജമാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്. ഇതിനോടകം മുഖ്യമന്ത്രി പിണറായി വിജയന്‍ നാലു യോഗങ്ങളാണ് ശബരിമലയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് വിളിച്ചു ചേര്‍ത്തത്. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ ആദ്യം വിളിച്ചു ചേര്‍ത്തതും ശബരിമലയുടെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട യോഗമായിരുന്നു. രാജു ഏബ്രഹാം എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ കെ.പി. ശങ്കരദാസ്, കെ. രാഘവന്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

English summary
minister kadakampally about sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X