തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഖാവേ എന്ന് തുടങ്ങുന്ന വിവാദ കത്ത്; സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്റെ ലെറ്റര്‍ പാഡില്‍ എഴുതിയ കത്ത് സംബന്ധിച്ച വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം. മൂന്നംഗ കമ്മീഷന്‍ അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് പാര്‍ട്ടി നിര്‍ദേശം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

സി ജയന്‍ബാബു, ഡികെ മുരളി, ആര്‍ രാമു എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. വലിയ പ്രതിഷേധങ്ങള്‍ക്കും വ്യത്യസ്തമായ സമരങ്ങള്‍ക്കും വിവാദം വഴിവച്ചിരുന്നു. ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധത്തിന്റെ രൂപംമാറ്റാന്‍ തീരുമാനിച്ചിരിക്കെയാണ് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

m

കോര്‍പറേഷനിലെ കരാര്‍ നിയമനങ്ങള്‍ക്ക് മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ടായിരുന്നു മേയറുടെ കത്ത്. തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയര്‍ കത്തയച്ചത്. ഇത് ഒരു ഡിവിഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്നതോടെ വിവാദമാകുകയായിരുന്നു. സഖാവേ എന്ന് അഭിസംബോധന ചെയ്തായിരുന്നു കത്ത്.

മെസ്സി, ആ ബിഷ്ത് എനിക്ക് തരൂ... 10 ലക്ഷം ഡോളര്‍ തരാം; ഖത്തര്‍ അമീര്‍ ധരിപ്പിച്ച വസ്ത്രത്തിന് ആവശ്യംമെസ്സി, ആ ബിഷ്ത് എനിക്ക് തരൂ... 10 ലക്ഷം ഡോളര്‍ തരാം; ഖത്തര്‍ അമീര്‍ ധരിപ്പിച്ച വസ്ത്രത്തിന് ആവശ്യം

മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഒപ്പുവച്ചുള്ള കത്ത് പുറത്തായതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം. എന്നാല്‍ താന്‍ കത്ത് എഴുതിയിട്ടില്ല എന്ന് മേയര്‍ വ്യക്തമാക്കി. കത്തയച്ച തിയ്യതിയില്‍ മേയര്‍ തലസ്ഥാനത്തുണ്ടായിരുന്നില്ലെന്നും വിശദീകരിച്ചു. എന്നാല്‍ മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ആര് കത്ത് എഴുതി എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

കരുത്തുകാട്ടി കോണ്‍ഗ്രസ്; ഭാരത് ജോഡോ യാത്രയില്‍ കമല്‍ഹാസനും... ആയിരങ്ങള്‍ അണിനിരന്നുകരുത്തുകാട്ടി കോണ്‍ഗ്രസ്; ഭാരത് ജോഡോ യാത്രയില്‍ കമല്‍ഹാസനും... ആയിരങ്ങള്‍ അണിനിരന്നു

ആരോഗ്യ മേഖലയിലെ ഒഴിവുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ കത്തില്‍ വിശദീകരിച്ചിരുന്നു. കോര്‍പറേഷന് കീഴിലുള്ള നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 295 ഒഴിവുകളുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ശേഷം എസ്എടി ആശുപത്രിയിലെ വിശ്രമ കേന്ദ്രത്തിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്തും പുറത്തായിരുന്നു. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തായിരുന്നു ഇത്.

കത്ത് വിവാദത്തില്‍ അന്വേഷണം വേണമെന്നും മേയര്‍ രാജിവയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ രാജിവയ്‌ക്കേണ്ടതില്ല എന്ന് സിപിഎം തീരുമാനിച്ചു. മേയര്‍ക്കെതിരെ ഇപ്പോഴും ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം തുടരുകയാണ്. നഗരസഭ വളയല്‍, കരിങ്കൊടി, ഓഫീസ് ഉപരോധം തുടങ്ങിയ സമരങ്ങളെല്ലാം നടന്നിരുന്നു. പ്രതിഷേധ സമരത്തിന്റെ രൂപം മാറ്റാന്‍ ബിജെപി തീരുമാനിച്ചിരിക്കെയാണ് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

Thiruvananthapuram
English summary
Mayor Arya Rajendran's Letter Controversy: CPM Appointed Three Member Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X