തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത; മനുഷ്യവകാശ കമ്മിഷന്‍ നിര്‍ദേശം റോഡ് നിര്‍മാണ കമ്പനി പാലിച്ചില്ല, പീച്ചി റോഡ് അപകട ഭീഷണിയിൽ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത ജൂണ്‍ 27ന് ഗതാഗതയോഗ്യമാക്കണം എന്ന മനുഷ്യവകാശ കമ്മിഷന്‍ നിര്‍ദേശം റോഡ് നിര്‍മാണ കമ്പനി പാലിച്ചില്ല. ഇപ്പോള്‍ കമ്മിഷനെ പറ്റിക്കാന്‍ റോഡിലെ കുഴികളില്‍ ക്വാറിയിലെ വേസ്റ്റുകള്‍ ഇട്ട് യാത്രാക്ലേശം വര്‍ധിപ്പിക്കുകയാണ്. കുതിരാനില്‍ യാത്രക്ലേശം വര്‍ധിപ്പിച്ച് വില്ല വളവിലെ റോഡിലെ കുഴികള്‍മൂലം മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കാണ്.

<strong>പെന്‍ഷന്‍ തട്ടിപ്പ്; മുൻ സിപിഎം നേതാവ് റിമാന്‍ഡില്‍, തിരുമറി നടത്തിയത്ത് 6 ലക്ഷം!</strong>പെന്‍ഷന്‍ തട്ടിപ്പ്; മുൻ സിപിഎം നേതാവ് റിമാന്‍ഡില്‍, തിരുമറി നടത്തിയത്ത് 6 ലക്ഷം!

ഇത് രണ്ടിരട്ടിയാക്കുന്ന പണികളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് കോടതിയെ പറ്റിക്കാന്‍വേണ്ടി നടത്തുന്ന സൂത്രപ്പണിയാണ്. റോഡിലെ അപകാതകള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് മനുഷ്യാവകാശ കമ്മിഷന്‍ മുമ്പാകെ കൊടുത്ത പരാതിയില്‍ കമ്മിഷനെ വച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ജൂണ്‍ 27 നകം റോഡ് ഗതാഗതയോഗ്യമാക്കത്തക്ക വിധം പണികള്‍ നടത്തണം എന്ന് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.

Kuthiran

മണ്ണുത്തി മുതല്‍ വടക്കുഞ്ചേരി വരെയുള്ള ദേശീയപാത നിറയെ കുഴികളാണ്. സര്‍വീസ് റോഡുകള്‍ പലയിടത്തും പണിതിട്ടുതന്നെയില്ല. ഉള്ളവയെല്ലാം വാഹനഗതാഗതം സാധ്യമല്ലാത്തവിധം തകര്‍ന്ന് കിടക്കുകയാണ്. മണ്ണുത്തി മേല്‍പ്പാലം മഴ പെയ്താല്‍ തടാകമാകും. വെള്ളം കുത്തിയൊലിച്ച് ഇപ്പോള്‍ തൃശൂര്‍ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്കുള്ള റോഡും തകര്‍ന്നുകൊണ്ടിരിക്കുന്നു.

നല്ല വെയിലുണ്ടായിട്ടും റോഡ് ടാര്‍ ചെയ്ത് അറ്റകുറ്റ പണികള്‍ നടത്താന്‍ കമ്പനി തയാറാകുന്നില്ല. മുളയം റോഡ് ജങ്ഷന്‍, പീച്ചി റോഡ് ജങ്ഷന്‍, പട്ടിക്കാട് സെന്റര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ റോഡ് തകര്‍ന്നുകിടക്കുന്നു. ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥ. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെ കുറ്റപ്പെടുത്തി കൈകഴുകി നാട്ടുകാരെ പറ്റിക്കുന്നു.

ദേശീയപാത കുതിരാനിലെ അപകടങ്ങളും ഗതാഗത തടസവും ഉണ്ടായാല്‍ അടിയന്തരമായി അവ ഒഴിവാക്കാനായി എത്രയും പെട്ടെന്ന് പീച്ചി പോലീസിന് ക്രെയിന്‍ സര്‍വീസും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ ഒരു ആംബുലന്‍സ് സര്‍വീസും അനുവദിക്കേണ്ടത് അത്യാവശ്യമാണ്. വര്‍ഷങ്ങളായി പീച്ചി പോലീസ് മേലധികാരികളോട് ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ഈ മഴക്കാലത്ത് പ്രദേശത്ത് ഇനിയും അപകടങ്ങള്‍ക്ക് സാധ്യത ഏറെയാണ്. കുതിരാനില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും അതുമൂലം ഗതാഗത തടസങ്ങള്‍ അനുഭവപ്പെടുമ്പോഴും അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനും പ്രദേശത്തെ നിയന്ത്രണവിധേയമാക്കാനും രാപ്പകലില്ലാതെ പണിയെടുക്കുന്നവരാണ് പീച്ചി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍. അതുകൊണ്ടുതന്നെ ഇവരുടെ ആവശ്യവും ന്യായമാണ്.

കുതിരാനിലെ കഴിഞ്ഞവര്‍ഷത്തെ അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് വഴുക്കുംപാറ മുതല്‍ ഇരുമ്പുപാലം വരെയുള്ള പ്രദേശങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യം ഉന്നയിച്ചുകൊണ്ട് കുതിരാനില്‍ രാത്രികാലങ്ങളില്‍ തെരുവുവിളക്കുകള്‍ കത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കെ.എസ്.ഇ.ബിക്കും പീച്ചി പോലീസ് എസ്.ഐ. ബിബിന്‍ ബി. നായര്‍ കത്തെഴുതിയിട്ടുണ്ട്. ഇതിന്റെ ഓരോ കോപ്പിയും ജില്ലാ കലക്ടര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും കൈമാറും.

വഴുക്കുംപാറ മുതല്‍ വാണിയമ്പാറ വരെയുള്ള പ്രദേശങ്ങളില്‍ അപകടമേഖലകളില്‍ അത് തെളിയിക്കുന്നതിനുള്ള റിഫ്‌ളക്ട് ബോര്‍ഡുകളും സ്ഥാപിക്കേണ്ടതും അത്യാവശ്യമാണ്. ഇത് ഇല്ലാത്തതാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. പെട്രോള്‍, ഗ്യാസ്, ഡീസല്‍, ഫിനോള്‍ തുടങ്ങിയവ കയറ്റി നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. പലതവണ ഇവ കയറ്റിവന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും മാരകമായ പ്രശ്‌നങ്ങള്‍ ഇവിടെ സൃഷ്ടിച്ചിട്ടുമുണ്ട്. ആ സാഹചര്യത്തില്‍ ഇവരുടെ കൊച്ചി, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു ക്രെയിനുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുക.

എന്നാല്‍ കുതിരാന്‍ കേന്ദ്രീകരിച്ച് ഇവരുടെ ഒരു സേഫ്റ്റി വിങ് യൂണിറ്റ് പ്രവര്‍ത്തിക്കണമെന്ന് പോലീസ് പറയുന്നു. ഇതുമൂലം മാരകമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും പോലീസ് വിശ്വസിക്കുന്നു. നിലവില്‍ കുതിരാന്‍ മേഖലയില്‍ അപകടങ്ങളുണ്ടായാല്‍ സ്വകാര്യവ്യക്തികളുടെ ക്രെയിന്‍ വാടകയ്ക്ക് വിളിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. ചിലപ്പോള്‍ അത് കിട്ടാറുമില്ല. അപ്പോള്‍ അകലെ വഴിയില്‍നിന്നും വിളിക്കേണ്ടിവരാറുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രശ്‌നം സൃഷ്ടിക്കാറുണ്ട്.

മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ 40 ലക്ഷം രൂപ ചെലവഴിച്ച് ഒരു ക്രെയിന്‍ വാങ്ങിയിരുന്നു. എന്നാല്‍ അത് പ്രവര്‍ത്തിക്കാന്‍ അറിയുന്ന ഡ്രൈവറില്ലാത്തതിനാല്‍ തുരുമ്പുപിടിച്ച് നശിച്ചുപോയി. കൂടാതെ ഒരു ആംബുലന്‍സ് സര്‍വീസും നിലവില്‍ ഉണ്ട്. എന്നാല്‍ ഈ സര്‍വീസുകള്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് പീച്ചി പോലീസ് സ്റ്റേഷനിലാണെന്ന് അധികൃതര്‍ മനസിലാക്കേണ്ടതാണ്.

പീച്ചി റോഡില്‍നിന്നു പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന പഴയ റോഡ് കുഴിയും വെള്ളക്കെട്ടും നിറഞ്ഞ് അപകടഭീഷണിയില്‍. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഈവഴി കടന്നുപോകുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന കുഴിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു. ബൈക്ക് യാത്രക്കാരാണ് കൂടുതലും ഇവിടെ കുഴിയില്‍ വീഴുന്നത്.

മഴക്കാലം ആരംഭിച്ചതോടെ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളും എണ്ണം കൂടിവരികയാണ്. റോഡില്‍ വെള്ളം കയറിയതിനാല്‍ റോഡും കുഴിയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. അമിതവേഗതയില്‍ വരുന്ന ബസുകള്‍ റോഡിനു വശങ്ങളിലൂടെ പോകുന്ന ജനങ്ങളുടെമേല്‍ ചെളിവെള്ളം തെറിപ്പിക്കുന്നത് പതിവായിരിക്കുന്നു. പി.ഡബ്ല്യു.ഡിയുടെ കീഴില്‍ വരുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

Thrissur
English summary
Mannuthy-Vadakkumchery nation highway; Road Construction Company did not comply with the Human Rights Commission directive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X