• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മണ്ണുത്തി-വടക്കഞ്ചേരി റോഡിന്റെ ശോചനീയാവസ്ഥ: അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിക്കും: മനുഷ്യാവകാശ കമ്മിഷന്‍: ഡ്രൈവറുടെ അനാസ്ഥയെന്നു നാഷണല്‍ ഹൈവേ അഥോറിറ്റി

 • By Desk

തൃശൂര്‍: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്കും മണ്ണിടിച്ചില്‍, അപകടമരണങ്ങള്‍ എന്നിവയ്ക്കും പരിഹാരം കാണാന്‍ അഡ്വക്കേറ്റ് കമ്മിഷനെ നിയമിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ തീരുമാനിച്ചു. കമ്മിഷന്‍ ദേശീയപാതയില്‍ നടന്ന പണികള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും. ഇതിനായി അഭിഭാഷകരുടെ പാനല്‍ സമര്‍പ്പിക്കാനും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. കമ്മിഷനെ നിയമിക്കാന്‍വേണ്ടി കേസ് ഡിസംബര്‍ അഞ്ചിലേക്കു മാറ്റി. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് മനുഷ്യാവകാശ കമ്മിഷനില്‍ ബോധിപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

റാഫേല്‍ അഴിമതി മുതല്‍ ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം വരെ.... 2018ലെ മികച്ച പത്ത് വാര്‍ത്തകള്‍!!

മനുഷ്യാവകാശ കമ്മിഷനില്‍ ദേശീയപാതയിലെ പണികള്‍ നീളാന്‍ കാരണമായി നാഷണല്‍ ഹൈവേ അഥോറിറ്റി വാണിയമ്പാറ ചൂണ്ടിക്കാട്ടിയത് ഫോറസ്റ്റ് ഭൂമി വിട്ടുകിട്ടാന്‍ കാലതാമസം വന്നത്, ടണലില്‍നിന്ന് പുറത്തേക്ക് കടക്കുന്ന ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമി വിട്ടുകിട്ടാന്‍ താമസമായത്, ഹൈടെന്‍ഷന്‍ ലെയിന്‍ മാറ്റാനുള്ള കാലതാമസം വന്നത്, ഭൂമി വിട്ടുകൊടുക്കാത്തവര്‍ രൂപം കൊടുത്ത ആക്ഷന്‍ കൗണ്‍സില്‍ ഉണ്ടാക്കിയ തടസങ്ങള്‍, ഭൂമി ഏറ്റെടുക്കലിനെ കേരള സര്‍ക്കാരിന്റെ നിരോധനം, ജനങ്ങള്‍ ഭൂമി ഏറ്റെടുക്കലിനുംമറ്റും എതിരേ നടത്തിയ സമരങ്ങള്‍, കരാര്‍ കമ്പനി പണി നിര്‍ത്തിയതുമൂലം ഉണ്ടായ കാലതാമസം, കരാര്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി എന്നിവയാണ്. അറ്റകുറ്റപ്പണികളുടെ തകരാറുകള്‍ മൂലമല്ല റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായതെന്നും എന്‍.എച്ച്്. അഥോറിറ്റി വാദിച്ചു. മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത പ്രളയംമൂലം വെള്ളത്തില്‍ മുങ്ങിയതും പണി നീണ്ടു പോകാന്‍ കാരണമായത്രെ.

thrissur-map


നാഷണല്‍ ഹൈവേ അഥോറിറ്റിക്കുവേണ്ടി പണിയുടെ മേല്‍നോട്ടം വഹിക്കുന്ന സ്വതന്ത്ര എന്‍ജിനീയര്‍ വിഭാഗമായ ഐ.സി.ടി. ലിമിറ്റഡ് കൊടുത്ത പരാതിയില്‍ കേരളത്തിലെ പി.ഡബ്ല്യു.ഡി. റോഡിലും പഞ്ചായത്ത് റോഡിലും മറ്റ് ദേശീയ പാതയിലും സ്ഥിരമായി അപകടങ്ങളും മരണങ്ങളും ഉണ്ടാകാറുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇതിന് നാഷണല്‍ ഹൈവേ അഥോറിറ്റി വാദിച്ചത് മണ്ണുത്തി - വടക്കുഞ്ചേരി ദേശീയപാതയില്‍ ഉണ്ടായ അപകടങ്ങള്‍ക്ക് കാരണം വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ഡ്രൈവര്‍മാര്‍ മദ്യപിച്ചു വാഹനമോടിക്കുന്നതും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതുകൊണ്ടും ആണെന്ന് സ്ഥാപിച്ചുകൊണ്ടാണ്.അല്ലാതെ റോഡിന്റെ ശോചനീയാവസ്ഥയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ടുമല്ല അപകടങ്ങള്‍ ഉണ്ടായതെന്ന് കരാര്‍ കമ്പനിയും ബോധിപ്പിച്ചു. മാസങ്ങളോളം തകര്‍ന്നുകിടന്ന റോഡിന്റെ ശോചനീയാവസ്ഥമൂലം ഉണ്ടായ അപകടങ്ങളുടെയും മരണങ്ങളുടെയും ഉത്തരവാദിത്വം നിഷേധിക്കുകയാണ് കരാര്‍കമ്പനിയും നാഷണല്‍ ഹൈവേ അഥോറിറ്റിയും ചെയ്തത്.

തൃശ്ശൂർ മണ്ഡലത്തിലെ യുദ്ധം
 • Suresh Gopi
  സുരേഷ് ഗോപി
  ഭാരതീയ ജനത പാർട്ടി
 • Rajaji Mathew Thomas
  Rajaji Mathew Thomas
  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
Thrissur

English summary
news about mannuthy vadakkanchery road construction

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more