വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതിയില്‍പ്പെട്ട വയനാട് ശുചിയാവുന്നു: ശുചീകരണത്തിനിറങ്ങിയത് അരലക്ഷത്തോളം പേര്‍

  • By Lekhaka
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണിക്കാരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഏകദേശം അമ്പതിനായിരത്തോളം പേരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ നടന്നുവരികയാണ്. എം ഐ ഷാനവാസ് എം പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാത്രം 25000-ത്തോളം പേരാണ് ശുചീകരണത്തില്‍ പങ്കാളികളായത്. ഗ്രാമപ്രദേശങ്ങളില്‍ 60 പേരും, നഗരപ്രദേശങ്ങളില്‍ 150 പേരുമാണ് കുടുംബശ്രീയുടെ പ്രതിനിധികളായി ശുചീകരണപ്രവര്‍ത്തനത്തിലുള്ളത്. ആദിവാസി സാക്ഷരതാ പദ്ധതിയില്‍പ്പെട്ട 1200 പഠിതാക്കളും, 500 ഇന്‍സ്ട്രക്ടര്‍മാരും, 65 പ്രേരക്മാരും ശുചീകരണത്തില്‍ പങ്കാളികളായി. ടൗണുകള്‍, പുഴകള്‍, വഴിയോരങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.

pic

ശുചീകരണത്തിന്റെ ഭാഗമായി ശേഖരിക്കുന്ന മാലിന്യങ്ങളും, മറ്റ് പാഴ്‌വസ്തുക്കളും ശേഖരിക്കാന്‍ ലോറികളും ചെറിയ വാഹനങ്ങളും സജ്ജമായിരിക്കുന്നു. ഗം ബൂട്ടും, കയ്യുറകളുമടക്കം എല്ലാവിധ സജീകരണങ്ങളോടും കൂടിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരും ശുചീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയഭേദമന്യെയാണ് എല്ലാവരും ഒത്തൊരുമയോടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുള്ളത്. ഇ-വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക്കുകള്‍ എന്നിവ വെവ്വേറെയാണ് ശേഖരിക്കുന്നത്. ശുചീകരണപ്രവൃത്തി പകുതി പിന്നിടുമ്പോള്‍ തന്നെ കല്‍പ്പറ്റ അടക്കമുള്ള നഗരങ്ങള്‍ ശുചിയായി കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ കുന്നുകൂടിയും ഒഴുകിയെത്തിയതുമായ മാലിന്യങ്ങളെല്ലാം ശേഖരിച്ചുകഴിഞ്ഞു. ശുചീകരണപ്രവൃത്തിയുടെ ഒന്നാംഘട്ടത്തിന് ശേഷം ഉടന്‍ രണ്ടും മൂന്നും ഘട്ട പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അടുത്തഘട്ടത്തില്‍ ശുചീകരണപ്രവൃത്തികളില്‍ ഭാഗവാക്കാവും.

Wayanad
English summary
Cleaning activities in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X