വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗോത്രസംസ്‌കൃതിയുടെ നേര്‍ക്കാഴ്ച: വയനാട്ടില്‍ 'നങ്കആട്ട' തുടങ്ങി, കുടുംബശ്രീയുടെ ഭക്ഷ്യമേള തുടങ്ങി

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ഗോത്രസംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി 'നങ്കആട്ട'ക്ക് സുല്‍ത്താന്‍ബത്തേരിയില്‍ തുടക്കമായി. വയനാട്ടിലെ ആദിവാസി മേഖലയുടെ പരമ്പരാഗത ജീവിതരീതിയും, പരിപോഷണവും, പ്രോത്സാഹനവുമെല്ലാമാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. ആദിവാസി ജീവിതകാഴ്ചകളും അവരുടെ പരമ്പരാഗത സംസ്‌ക്കാരവും പൊതുസമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിനുമായാണ് ബത്തേരി ടൗണ്‍ഹാളില്‍ 'നങ്കആട്ട' തുടങ്ങിയത്.

മേളയുടെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ ഗോത്രകലകളുടെ പ്രദര്‍ശനം, പാരമ്പര്യ ഭക്ഷ്യമേള, ആദിവാസി വൈദ്യം, ഗോത്ര സംസ്‌കാരിക ഫോട്ടോ പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം, തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പന എന്നിവ നങ്കആട്ടയുടെ ഭാഗമായി നടന്നുവരുന്നു. 'ഗോത്ര മുന്നേറ്റം സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ പരിപാടിയുടെ ഭാഗമായി സെമിനാറും നടന്നു. വിവിധ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ വട്ടക്കളി, കമ്പളനൃത്തം, കോല്‍ക്കളി, ഗദ്ദിക, വടക്കന്‍ പാട്ട്, നെല്ല് കുത്ത് പാട്ട്, എന്നിവയും വേദിയില്‍ അവതരപ്പിച്ചു. ആദിവാസി ഗോത്രമേള കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തവണയും നടന്നിരുന്നു.

tribefest-1

ഇത്തവണയും, മേളയോടനുബന്ധിച്ച് വിവിധങ്ങളായ കലാ, കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിച്ച യൂത്ത്ക്ലബ്ബുകള്‍ക്കായി ഫുട്‌ബോള്‍മത്സരം നടത്തിയിരുന്നു. ജില്ലാതലമത്സരം വരുന്ന ഞായറാഴ്ച നടക്കും. പട്ടിക വര്‍ഗ്ഗ യൂത്ത് ക്ലബ്ബുകള്‍ക്കായി ജില്ലാതലത്തില്‍ അത്‌ലറ്റിക്‌സും പാരമ്പര്യ അമ്പെയ്ത്ത് മത്സരവും അടുത്ത ദിവസങ്ങളില്‍ മേളയുടെ ഭാഗമായി നടക്കും.ആദിവാസി മേഖലയില്‍ നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച കാറ്ററിംഗ് ഗ്രൂപ്പിന്റെ അരങ്ങേറ്റവും മേളയില്‍ നടന്നു. കുടുംബശ്രീ കാറ്ററിംഗ് മേഖലയില്‍ വനിതാ സംരഭ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പരിശീലനവും സാമ്പത്തിക സഹായവും നല്‍കി അവരുടെ സാമ്പത്തിക ശാക്തീകരണ ലഭ്യമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ജില്ലയില്‍ നടത്തിവരുന്നുണ്ട്. ഇവരുടെ നേതൃത്വത്തില്‍ 'താളും തകരയും' എന്ന പേരില്‍ ഭക്ഷ്യമേള എല്ലാവര്‍ഷവും നടത്തിവരുന്നുണ്ട്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കല്‍പ്പറ്റ വിജയാ പമ്പ് പരിസരത്ത് വെച്ചാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.

icbalakrishnan-1

വയനാടിന്റെ തനതു വിഭവങ്ങളും ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് രുചിക്കൂട്ടൊരുക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഗോത്രമേള ഉദ്ഘാടനം ബത്തേരി എം.എല്‍.എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി എല്‍ സാബു അധ്യക്ഷനായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത മുഖ്യപ്രഭാഷണം നടത്തി. 'നങ്കആട്ട' മേളയുടെ ഭാഗമായി വയനാട് നാട്ടുക്കൂട്ടവും തിരുനെല്ലി ബേഗൂര്‍ സ്വദോ ധിമ്മി കാട്ടുനായ്ക്ക കലാസംഘം അവതരിപ്പിച്ച പരിപാടിയും നടന്നു. ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ കല്ലൂര്‍ എം ആര്‍ എസ് സ്‌കൂള്‍ ടീമിനെ ആദരിക്കുകയും ചെയ്തു. തിങ്കളാഴ്ച തോട്ടി ആട്ട,കോല്‍ക്കളി,വട്ടക്കളി,ഊരാളിക്കളി എന്നിവയും ബത്തേരി തുടിത്താളം അവതിപ്പിക്കുന്ന പരിപാടിയും അരങ്ങേറും.

Wayanad
English summary
kudumbasree gothramela in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X