വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സൗജന്യ മെഗാ സൂപ്പര്‍ സെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപ്; പരിശോധനക്കെത്തിയത് 8900 പേര്‍; 1654 പേര്‍ക്ക് തുടര്‍ചികിത്സയൊരുക്കും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജനകീയ ശ്രദ്ധനേടി സൗജന്യ മെഗാ സൂപ്പര്‍സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപ്. ആരോഗ്യ േമളയില്‍ ആകെ 8,900 പേര്‍ ചികിത്സ തേടി. സൗജന്യ തുടര്‍ചികിത്സ ലഭ്യമാക്കുന്നതിനായി 1654 രോഗികളെ ക്യാംപില്‍ നിന്നും തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള തുടര്‍ചികിത്സ നല്‍കും. തുടര്‍ ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുന്നത് ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡാണ്.

കേരളത്തില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച എട്ട് പ്രദേശങ്ങളിലാണ് കൊച്ചിന്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ നാലാമത്തെ ക്യാംപാണ് വയനാട്ടിലെ മാനന്തവാടിയില്‍ നടത്തിയത്. നൂറിലധികം ഡോക്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധന്‍മാരുടെയും സേവനം ക്യാംപില്‍ ലഭ്യമാക്കാന്‍ സാധിച്ചു. എറണാകുളത്തു നിന്നുമാത്രം 65 ഡോക്ടര്‍മാര്‍ എത്തി. കൂടാതെ ജില്ലാ ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഡിഎം വിംസ്, കോംട്രെസ്റ്റ് ഐ കെയര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാരും സാങ്കേതിക വിദഗ്ധരും ക്യാമ്പിന്റെ ഭാഗമായി.

medicalcamp-1

ജനറല്‍ മെഡിസിന്‍, ശ്വാസകോശ രോഗം, ത്വക് രോഗം, ഇഎന്‍ടി, ശിശുരോഗം, ഗൈനക്കോളജി, കാന്‍സര്‍, അസ്ഥിരോഗം, വാതം, നേത്രരോഗം, ഹൃദ്രോഗം, വൃക്കരോഗം, മസ്തിഷ്‌ക രോഗം, ഉദര രോഗം, ജനറല്‍ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, മാനസിക രോഗം എന്നീ വിഭാഗങ്ങളിലാണ് പരിശോധനയും ചികിത്സയും നല്‍കിയത്. ഓരോ ചികിത്സാ വിഭാഗങ്ങള്‍ക്കും പരിശോധനകള്‍ക്കും പ്രത്യേകം സംവിധാനങ്ങള്‍ ക്യാംപില്‍ ഏര്‍പ്പെടുത്തിയിരുന്നു.

ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് വീല്‍ചെയറും ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയത് ആശ്വാസമായി. മരുന്നുകള്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേകം ഫാര്‍മസികളും ക്യാംപില്‍ സജ്ജമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് സൗജന്യമായി അള്‍ട്രാ സൗണ്ട് സ്‌കാന്‍, സിടി സ്‌കാന്‍, എക്‌സ് റേ, ഇസിജി, എക്കോ ടെസ്റ്റ് തുടങ്ങിയ വൈദ്യസഹായങ്ങളും ക്യാംപില്‍ ഉറപ്പാക്കിയിരുന്നു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ മുതല്‍ തന്നെ പരിശോധനക്കെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. സൗജന്യമായി ലഭിച്ച അവസരം ഉപയോഗപ്പെടുത്താന്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകളെത്തിച്ചേര്‍ത്തു.

രാവിലെ എട്ടുമണിയോടെ ആരംഭിച്ച ക്യാമ്പ് വൈകിട്ട് മൂന്നരയോടെയാണ് സമാപിച്ചത്.ആരോഗ്യമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയുടെ അദ്ധ്യക്ഷതയില്‍ ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, വൈസ് ചെയര്‍പേഴ്സണ്‍ ശോഭാ രാജന്‍, മറ്റു ജനപ്രതിനിധികള്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, ഐ.എം.എ കൊച്ചിന്‍ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്‍, ഡി.എം വിംസ് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍, ബി.പി.സി.എല്‍ പ്രതിനിധി ആര്‍. പ്രവീണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Wayanad
English summary
mega medical camp in wayanad 8900 persons attends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X