വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വിത്തിന്റെ കാവലാളോടൊപ്പം ഒരു ദിനം': ജൈവവൈവിധ്യ ദിനാചരണത്തില്‍ പരിപാടിയുമായി വിദ്യാര്‍ത്ഥികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: 'വിത്തിന്റെ കാവലാളോടൊപ്പം ഒരു ദിനം' അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തില്‍ വേറിട്ട പരിപാടിയുമായി മാനന്തവാടി യു പി സ്‌കൂളിലെ കുട്ടികള്‍. സ്‌കൂള്‍ തുറക്കാന്‍ ഇനിയും ദിവസങ്ങളുള്ളപ്പോഴാണ് വേറിട്ട പരിപാടിയില്‍ കുട്ടികളൊന്നടങ്കം പങ്കാളികളായത്. പ്രശസ്ത ജൈവകര്‍ഷകനായ ബാലകൃഷ്ണന്‍ കമ്മനയോടൊപ്പമാണ് എടവക ഗ്രാമപഞ്ചായത്തിലെ കമ്മനയില്‍ വിദ്യാര്‍ത്ഥികള്‍ ഒരു പകല്‍ ചിലവിട്ടത്.

ബാലകൃഷ്ണന്‍ കമ്മന വയനാട്ടിലെ പരമ്പാരഗാത കൃഷിരീതി അവലംബിച്ചുവരുന്നവരില്‍ പ്രശസ്തനാണ്. നിരവധി കാര്‍ഷിക അവാര്‍ഡുകള്‍ ഇതിനകം സ്വന്തമാക്കിയിട്ടുള്ള ബാലകൃഷ്ണന്‍ കമ്മന സ്വന്തമായാണ് അശ്വതി, സുവര്‍ണ എന്നീ കുരുമുളക് ഇനങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഒരിനം നെല്ല്, 916 എന്നയിനം മഞ്ഞളും അദ്ദേഹം സ്വന്തമായി വികസനിപ്പിച്ചെടുത്തിട്ടുണ്ട്. മാനന്തവാടി ഗവ. യു പി സ്‌കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിലെ അംഗങ്ങളായ അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസിലെ 24 കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

students11-

രാവിലെ 10.30 മുതലായിരുന്നു പരിപാടി ആരംഭിച്ചത്. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ-കോര്‍ഡിനേറ്റര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ കുട്ടികളോട് ആശയവിനിമയം നടത്തി. അധ്യാപകരായ കെ എസ് സിനിമോള്‍, എസ് ആര്‍ സരിത, എ അജയകുമാര്‍, പ്രൊജക്റ്റ്‌ഫെലോ അന്‍വര്‍ സിഎസ് എന്നിവരും കുട്ടികളുമായി സംവദിച്ചു. പിന്നീട് ബാലകൃഷ്ണന്‍ കമ്മന തന്റെ സ്വന്തം കൃഷിയിടത്തിലെ വിവിധ തരം വിളകളും, ചെടികളും, മരങ്ങളും, ഔഷധസസ്യങ്ങളും അവയുടെ ഉപയോഗങ്ങളും അദ്ദേഹം കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു.

സസ്യങ്ങളില്‍ കൃത്രിമ പരാഗണം നടത്തേണ്ടത് എങ്ങനെയാണെന്നും, ഒരു ചെടിയില്‍ വിവിധ നിറത്തിലുള്ള ചെമ്പരത്തിപ്പൂക്കള്‍ വിരിയിപ്പിക്കുന്നതെങ്ങനെയെന്നും ബാലകൃഷ്ണന്‍ കമ്മന കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. കുട്ടികള്‍ക്കായി സ്വന്തം വയലില്‍ കൃഷി ചെയ്ത കുത്തരിച്ചോറും, ചക്കപപ്പടവും, നാടന്‍ വിഭവങ്ങങ്ങളും ഉച്ചഭക്ഷണത്തിനായി അദ്ദേഹം തയ്യാറാക്കിയിരുന്നു. ഉച്ചക്ക് ശേഷം പുതുതലമുറയില്‍പെട്ട കുട്ടികള്‍ ബാലകൃഷ്ണന്‍ കമ്മനയെ പൊന്നാട അണിയിച്ച് ആദരിച്ചു. മൂന്നുമണിയോടെയാണ് പരിപാടികള്‍ സമാപിച്ചു. യാത്രപറഞ്ഞ് മടങ്ങിയ കുട്ടികള്‍ക്ക് ബാലകൃഷ്ണന്‍ കമ്മന സ്വന്തമായി നട്ടുവളര്‍ത്തിയ ചെടികളും, ഔഷധസസ്യങ്ങളും സമ്മാനിച്ചു.

Wayanad
English summary
Students with Balakrishnan Kammanam Balakrishnan on Bio diversity day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X