കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: പ്രവാസികളെ ആര്‍ക്കും വേണ്ട! മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നു,നിസ്സഹായരായി എംബസി

തൊഴിലുടമകള്‍ ഇമെയിലിനും ഫോണ്‍ കോളുകള്‍ക്കും മറുപടി നല്‍കാത്തതും തിരിച്ചടി

Google Oneindia Malayalam News

റിയാദ്: ഇന്ത്യന്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗദിയിലെ മോര്‍ച്ചറികളില്‍ കൂടിക്കിടക്കുന്നു. തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 150ഓളം മൃതദേഹങ്ങളാണ് സൗദിയിലെ മോര്‍ച്ചറികളില്‍ സ്വീകരിക്കാതെ കിടക്കുന്നത്. അപകടത്തില്‍പ്പെട്ടതും അസുഖം ബാധിച്ച് മരിച്ചതും ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് മോര്‍ച്ചറിയില്‍ നാട്ടിലെത്തിക്കാനാവാതെ കിടക്കുന്നത്.

തൊഴിലുടമകള്‍ ഇമെയിലിനും ഫോണ്‍ കോളുകള്‍ക്കും മറുപടി നല്‍കാത്തതും നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്ന നടപടികള്‍ അനന്തമായി നീളുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും നിസ്സഹായരായി തുടരുകയേ വഴിയുള്ളൂ.

ഇന്ത്യന്‍ എംബസി നിസ്സഹായര്‍

ഇന്ത്യന്‍ എംബസി നിസ്സഹായര്‍

വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് ലഭിയ്ക്കാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതായതോടെ ഇന്ത്യന്‍ എംബസിയ്ക്കും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല.

തൊഴിലുടമകള്‍

തൊഴിലുടമകള്‍

സൗദിയിലെ തൊഴിലുടമകള്‍ ഇമെയിലുകളോടും ഫോണ്‍കോളുകളോടും പ്രതികരിക്കാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നുവെന്നും തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് വിദേകാര്യ മന്ത്രാലയത്തിലെ അധികൃതര്‍ നല്‍കുന്ന വിവരം.

 ആത്മഹത്യയും അപകടമരണവും

ആത്മഹത്യയും അപകടമരണവും

അപകടങ്ങള്‍, അസുഖം, കൊലപാതകം, ആത്മഹത്യ എന്നിങ്ങനെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്.

 പത്ത് ലക്ഷത്തോളം പേര്‍

പത്ത് ലക്ഷത്തോളം പേര്‍

ആന്ധ്രപ്രദേശിലെ ഹൈദരാബാദ്, കരിം നഗര്‍, വാറംഗല്‍, മെഹ്ബൂബ നഗര്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തൊളിലാളികളാണ് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയ്ക്കായി പോകുന്നത്. 10 ലക്ഷത്തോളം പേര്‍ സൗദിയില്‍ മാത്രം ജോലി ചെയ്യുന്നുണ്ടെന്നാണ് തെലുഗു സമൂഹം നല്‍കുന്ന വിവരം.

സന്നദ്ധസംഘടന കനിഞ്ഞു

സന്നദ്ധസംഘടന കനിഞ്ഞു

കഴിഞ്ഞ മേയില്‍ ഓള്‍ഡ് സിറ്റിയില്‍ അസിമ എന്ന യുവതിയെ തൊഴിലുടമ ഉപദ്രവിച്ച് കൊലപ്പെടുത്തിയിരുന്നു. തെലങ്കാനയിലെ എന്‍ആര്‍ഐ സെല്‍ റിയാദിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചതിനെ തുടര്‍ന്ന് സന്നദ്ധ സംഘടന ഇടപെട്ട് യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു. മെയ് 20ന് തന്നെ ഹൈദരാബാദിലേയ്ക്ക് അയയ്ക്കുകയായിരുന്നു.

English summary
150 Indian bodies rot in Saudi morgues, embassy helpless. At least 150 bodies of residents of Telangana and Andhra Pradesh are piling up at mortuaries in Saudi Arabia for nearly a year with families unable to bring them back to Hyderabad for last rites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X