കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ നേരത്തെ വിയര്‍ത്തൊലിക്കാന്‍ തുടങ്ങി

  • By Shabnam Aarif
Google Oneindia Malayalam News

Sweating
ദുബയ്: യുഎഇയില്‍ തണുപ്പ് സീസണിലെ ഏറ്റവും കൂടിയ താപനിലയാണ് മാര്‍ച്ച 28, ബുധനാഴ്ച രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസ് ആണ് ബുധനാഴ്ച രേഖപ്പെടുത്തിയ താപനില.

ഈ തണുപ്പ് സീസണിലെ റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ടത് ചൂടുകാലം തുടങ്ങാന്‍ ഇനിയും ഒരു മാസം ശേഷിക്കെ ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. അന്തരീക്ഷത്തില്‍ പൊടി നിറച്ചു കൊണ്ടാണ് മരുഭൂമിയില്‍ നിന്നും കാറ്റു വീശുന്നത്.

മെയ് മാസത്തോടെ തുടങ്ങേണ്ട ഉഷ്ണകാലം നേരത്തെ എത്തിയിരിക്കുകയാണ് യുഎഇയില്‍ എന്നാണ് പൊതുവെ വിലയിരുത്തല്‍. അതുകൊണ്ട് ഇനി കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയില്ല.

പൊടിക്കാറ്റും, മൂടല്‍ മഞ്ഞും, മഴയും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഇപ്പോള്‍ യുഎഇയിലുടനീളം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മഴ പെയ്തത് അന്തരീക്ഷ ഈഷ്മാവ് താഴ്ത്തുന്നതിനു പകരം ഉയര്‍ത്തുകയാണ് ചെയ്തത്.

വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ദ്ധിക്കും എന്നാണ് വിലയിരുത്തല്‍. അതേസമയം ഒരുപക്ഷേ യുഎഇ അപ്രതീക്ഷിതമായി അതിശൈത്യത്തിലേക്ക് കൂപ്പുകുത്തും എന്നൊരു വിലയിരുത്തലും കാലാവസ്ഥാ നിരീക്ഷകര്‍ക്കുണ്ട്.

English summary
UAE confronted with a record temperature level, 38 degree celsius on March 28th, Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X