• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പ്രവാസികള്‍ കറവപശുക്കളല്ല: ഷാഫി ഹാജി ഖത്തര്‍

  • By അഭിരാം പ്രദീപ്‌

ഗള്‍ഫ് നാടുകളില്‍ കഠിനാധ്വാനം ചെയ്തു അതിന്റെ ഗുണം സ്വന്തം നാടിനും കൂടി ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്ന പ്രവാസികളെ തീര്‍ത്തും നിരാശരാക്കുന്ന നടപടിയാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പ്രവാസികളുടെ നിക്ഷേപ പദ്ധികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പോലും നല്‍കാത്ത രാജ്യമാണ് ഇന്ത്യയെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പക്ഷേ, അതാണ് യാഥാര്‍ത്ഥ്യം. മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നുമില്ല. ഏറെ പ്രതീക്ഷകളോടെ വരുന്ന പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഖജനാവിലേക്ക് പണം നിറയ്ക്കാനുള്ള ഉപാധി മാത്രമാണോ പ്രവാസികള്‍? ഞങ്ങള്‍ കറവപശുക്കളല്ല-പ്രമുഖ വ്യവസായിയും ഖത്തറിലെ എംപി ട്രേഡേഴ്‌സ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ഷാഫി ഹാജി വണ്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒട്ടേറെ അന്താരാഷ്ട്ര, വ്യാവസായിക പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഷാഫി ഹാജി അരനൂറ്റാണ്ടായി ഗള്‍ഫിലെ വ്യാവസായിക മേഖലയില്‍ സജീവ സാന്നിധ്യമാണ്. ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം സമകാലിക സംഭവവികാസങ്ങളെ വിലയിരുത്തുന്നത്. ഗള്‍ഫ് മേഖലയില്‍ കഴിയുന്നവരോട് ഇതരരാഷ്ട്രങ്ങള്‍ വളരെ അനുഭാവപൂര്‍വമായ സമീപനമാണ് കൈകൊള്ളുന്നത്. എന്നാല്‍ അവരുടെ ജീവത്തായ വിഷയങ്ങളോട് ക്രിയാത്മക സഹകരണം നമ്മുടെ ഭരണാധികാരികളില്‍ നിന്നും ഉണ്ടാകാറില്ല. വിമാനക്കമ്പനികള്‍ക്ക് രണ്ടും മൂന്നും ഇരട്ടിയായി ടിക്കറ്റ് വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയും സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ തീരുവ ഉയര്‍ത്തി അവരെ പീഡിപ്പിക്കുന്നതും അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.

തീരുവ വര്‍ധിപ്പിക്കുന്നത് ഏറ്റവും ദോഷകരമായി ബാധിക്കുന്നത് സാധാരണക്കാരനെയാണ്. ഇപ്പോള്‍ തന്നെ താഴെക്കിടയില്‍ ജോലിയെടുക്കുന്നവര്‍ക്ക് ഗള്‍ഫില്‍ അത്ര വലിയ ഗുണമൊന്നും ഇല്ല. അത്രയും ശമ്പളം ഇന്ന് നാട്ടില്‍ തന്നെ കിട്ടുന്നുണ്ട്. മാത്രമല്ല, അത്തരക്കാര്‍ക്ക് നാട്ടില്‍ നല്ല ഡിമാന്റുമാണ്. മറ്റൊന്ന് വന്‍തുക നിക്ഷേപിക്കാന്‍ കഴിയുന്നവരുടെ കാര്യമാണ്. സ്വന്തം നാട്ടില്‍ കോടികള്‍ മുടക്കി വന്‍ പ്രോജക്ടുകള്‍ നടപ്പാക്കാന്‍ ആഗ്രഹമുള്ളവര്‍ പലരുമുണ്ട്. ഗള്‍ഫ് അടക്കമുള്ള വിദേശരാഷ്ട്രങ്ങള്‍ അവര്‍ക്ക് വലിയ ഓഫറുകളാണ് നല്‍കുന്നത്. ധാരാളം സബ്‌സിഡികള്‍ അവര്‍ക്കു നല്‍കുന്നുമുണ്ട്. എന്നാല്‍ നമ്മുടെ നാടോ? അവരില്‍ നിന്നും കമ്മീഷന്‍ പിടിയ്ക്കാനാണ് നോക്കുന്നത്. ഇന്ത്യക്കാരായ വ്യവസായികള്‍ നമ്മുടെ നാട്ടില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ മടിക്കുന്നതിനെ എങ്ങനെ കുറ്റം പറയും.

നികുതി തീരുവ കൂടുന്നതോടെ ഖജനാവിന്റെ വരുമാനം കൂടുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. എന്നാല്‍ നേരായ മാര്‍ഗ്ഗത്തിലൂടെ നിക്ഷേപം കുറയുകയും വളഞ്ഞ വഴിയിലൂടെ പണം ഒഴുകുകയും ചെയ്യും എന്നതാണ് യഥാര്‍ത്ഥ്യം. സത്യസന്ധമായി ബിസിനസ് ചെയ്യുന്നവരും വളഞ്ഞ വഴിയില്‍ ചിന്തിക്കാന്‍ ഇടയാകുമെന്നതും കാണാതിരുന്നു കൂട. പ്രവാസികളുടെ പുനരധിവാസം, വോട്ടവകാശം തുടങ്ങിയ ജീവത്തായ വിഷയങ്ങളോടൊന്നും ഭരണാധികാരികള്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല എന്നു ഞങ്ങള്‍ പറയുന്നത് തികഞ്ഞ വേദനയോടെയാണ്. ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ പലതവണ അധികാരികള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ ഇനിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാണ് ഞങ്ങള്‍ക്ക് താല്‍പ്പര്യം.

English summary
Avoid service tax on NRI remittances, Say MP Shafi Haji, Qatar. The tax will adversely affect those who working in low-paid jobs in the Gulf.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more