കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളോട് കാരുണ്യം: അബുദാബി തടവുകാര്‍ക്ക് മക്കളുമായി വീഡിയോ ചാറ്റ് ചെയ്യാം

  • By Desk
Google Oneindia Malayalam News

അബൂദാബി: തടവുകാര്‍ക്ക് തങ്ങളുടെ മക്കളുമായി ഇലക്ട്രോണിക് സംവിധാനത്തിലൂടെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ സൗകര്യം. തടവുകാരുടെ മക്കള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ അല്‍ വത്ബ ജയിലിലെ തടവുകാര്‍ക്കാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ചെറിയ കുട്ടികളെ ജയിലിനകത്ത് പ്രവേശിപ്പിക്കുന്നത് അവരില്‍ പ്രയാസം സൃഷ്ടിക്കുമെന്നതിനാലാണ് വീട്ടില്‍ നിന്നു തന്നെ വീഡിയോ കോളിംഗ് ആപ്ലിക്കേഷന്റെ സഹായത്തോടെ ജയിലിലുള്ള മാതാപിതാക്കളുമായി സംസാരിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. ഇതിനാവശ്യമായ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ജയില്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനമെന്ന നിലയില്‍ അല്‍ വത്ബയിലെ തടവുകാര്‍ മക്കളുമായി വീഡിയോ ചാറ്റിംഗ് വഴി സംസാരിച്ചു.

jail

നിയമപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ തടവുകാരുടെ മക്കള്‍ക്ക് അവരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അബൂദബിയിലെ റിഹാബിലിറ്റേഷന്‍ ആന്റ് പ്യുണിറ്റീവ് ഫെസിലിറ്റീസ് വകുപ്പുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

കുട്ടികള്‍ അസുഖബാധിതരാവുകയോ മാനസിക പ്രയാസങ്ങളിലകപ്പെടുകയോ ചെയ്യുന്ന വേളയില്‍ പിതാവുമായി സംസാരിക്കുന്നത് അവര്‍ക്ക് വലിയ ആശ്വാസം പകരുമെന്ന് അബൂദബി ജുഡീഷ്യല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് സഈദ് അല്‍ അബ്‌രി അഭിപ്രായപ്പെട്ടു. അബൂദബി ഉപപ്രധാനമന്ത്രി ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമാണ് തടവുകാര്‍ക്കു കൂടി ആശ്വാസമാവുന്ന പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

English summary
Children of jailed convicts can now communicate with their parents in Abu Dhabi prisons through a video chat service, with the introduction of a new visual electronic system by judicial authorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X