പ്രവാസികളുടെ 'കണ്ട് സംസാരത്തിന്' വന്‍ തിരിച്ചടി; യുഎഇയില്‍ സ്‌കൈപ്പിന് നിരോധനം

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: പ്രവാസികള്‍ നാട്ടിലുള്ളവരെ കണ്ട് സംസാരിക്കാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന സേവനം ആയിരുന്നു സ്‌കൈപ്പ്. എന്നാല്‍ ഇനി യുഎഇയില്‍ ഉള്ളവര്‍ക്ക് സ്‌കൈപ്പ് ഉപയോഗിച്ച് നാട്ടിലുള്ളവരെ കണ്ട് സംസാരിക്കാന്‍ പറ്റില്ല.

സ്‌കൈപ്പിന് യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ, വാട്‌സ് ആപ്പ് കോളിനും യുഎഇ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വാട്‌സ് ആപ്പ് കോള്‍ നിരോധനം എടുത്ത് മാറ്റിയിട്ടുണ്ട്.

Skype

ലൈസന്‍സ് ഇല്ലാത്ത വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സര്‍വ്വീസ്(വോയ്പ്) ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൈപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെട്ടെന്ന് സ്‌കൈപ്പ് സേവനങ്ങള്‍ നിലച്ചതോടെ ആളുകള്‍ ആശങ്കയില്‍ ആയിരുന്നു. മുന്നറിയിപ്പില്ലാതെ ആയിരുന്നു നിരോധനം വന്നത്. തുടര്‍ന്ന് ടെലികോം സേവനദാതാക്കളായ എത്തിസലാട്ടും ഡുവും സോഷ്യല്‍ മീഡിയയിലൂടെ കാര്യങ്ങള്‍ ഉപഭോക്താക്കളെ ധരിപ്പിക്കുകയായിരുന്നു.

സ്‌കൈപ്പ് കിട്ടാതായപ്പോള്‍ ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ സേവനങ്ങള്‍ യുഎഇയില്‍ നിരോധിച്ച കാര്യം സ്‌കൈപ്പ് അധികൃതരും അവരുടെ വെബ്‌സൈറ്റില്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ സ്‌കൈപ്പ് ഇല്ലാത്തതുകൊണ്ട് മാത്രം വീഡിയോ കോളുകള്‍ മുടങ്ങും എന്ന് ഭയക്കേണ്ടതില്ല. ഐഎംഒ അടക്കമുള്ള വീഡിയോ കോള്‍ സേവന ആപ്പുകള്‍ ഒരുപാടെണ്ണം ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Skype, the popular software that allows users to make voice and video calls between computers, mobile phones and tablet devices via internet, has been blocked in the UAE.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X