കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി വോട്ട് ചേര്‍ക്കല്‍ : ദുബായില്‍ ആവേശകരമായ പ്രതികരണം.

Google Oneindia Malayalam News

ദുബായ്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച ഓണ്‍ലൈന്‍ വഴി വോട്ട് ചേര്‍ക്കാനുള്ള സൗകര്യം ഉപയോഗപെടുത്തികൊണ്ട് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക സംവിധാനത്തിന് പ്രവാസ സമൂഹത്തിന്റെ ആവേശകരമായ പ്രതികരണം ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലത്തിലുള്ളവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇതുവഴി അവസരമൊരുങ്ങി.

വിവിധ മണ്ഡലങ്ങള്‍ക്കായി സജ്ജീകരിച്ച കൌണ്ടറുകള്‍ വഴി അഞ്ചൂറിലധികം പേര്‍ റജിസ്‌ട്രേഷന്‍ നടത്തി. വെള്ളിയാഴ്ച കാലത്ത് ഒന്‍പതു മണി മുതല്‍ രാത്രി പതിനൊന്നു മണി വരെ നീണ്ടു നിന്ന വോട്ടു ചേര്‍ക്കല്‍ പ്രവാസ ലോകത്ത് വേറിട്ട അനുഭവമായി. തെരഞ്ഞെടുപ്പിന്റെ ആവേശം ഇതിനകം തന്നെ പ്രവാസ ലോകത്ത് ചൂടുപിടിച്ചതിന്റെ സൂചനയാണ് വോട്ട് ചേര്‍ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പ്രകടമായത്. ഓണ്‍ലൈന്‍ വഴി വോട്ട് ചേര്‍ക്കല്‍ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം ആദ്യക്ഷത വഹിച്ചു.

vot

സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശ്ശേരി, അബ്ദുള്‍ഖാദര്‍ അരിപ്പാബ്ര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍.ശുക്കൂര്‍ എന്നിവര്‍ സംബന്ദിച്ചു. സെക്രട്ടറിമാരായ ഇസ്മായില്‍ ഏറാമല സ്വാഗതവും ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.

കോഓര്‍ഡിനേറ്റര്‍മാരായ ഷെഹീര്‍ കൊല്ലം , നിഹ്മത്തുള്ള മങ്കട, മുസ്തഫ വേങ്ങര, സുഫൈദ് ഇരിങ്ങണ്ണൂര്‍, ഫൈസല്‍ കല്ലാച്ചി, സുബൈര്‍ വെള്ളിയോട് എന്നിവര്‍ നേതൃത്വം നല്‍കി. ജസീല്‍ കായണ്ണ,സലാം കന്ന്യപ്പാടി, പി.ഡി നൂറുദ്ദീന്‍, ഇര്‍ഷാദ് മലപ്പുറം, മുഹമ്മദ് പുറമേരി, ഫിറോസ് വൈലത്തൂര്‍, ഗഫൂര്‍ പെരിന്തല്‍മണ്ണ, അനസ് തറകണ്ടി, ജാഫര്‍ നിലയെടുത്ത്,ടി.എം.എ സിദ്ദീഖ്,ഷറഫുദ്ദീന്‍ കോമത്ത്,റഹീം നക്കരെ,ഗഫൂര്‍ മാരായംകുന്ന്, ഹബീബ് കുമരനെല്ലൂര്‍,കെ.വി യൂസുഫ്,ടി.പി ദില്‍ഷാദ്,ഉമ്മര്‍ കോയ നടുവണ്ണൂര്‍, ജാഫര്‍ കെ.വി, ടി.പി അബ്ദുസലാം, അസീസ് കുന്നത്ത്, അസീസ് വള്ളൂര്‍, നജീബ് തച്ചംപൊയില്‍, ഖാദര്‍കുട്ടി നടുവണ്ണൂര്‍, ഡോ:ഇസ്മായില്‍ മോഗ്രാല്‍ എന്നിവരാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്മാരായി സേവനം ചെയ്തത്.

English summary
Adding to the expatriate vote : enthusiastic response from Dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X