കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിൽ ദേവസ്സിയുടെ നോവൽ 'യാ ഇലാഹി ടൈംസ്' പ്രകാശനം ചെയ്തു:അനിൽ ദേവസ്സിയുടെ ആദ്യ നോവല്‍!

  • By Desk
Google Oneindia Malayalam News

ഷാർജ: രണ്ടായിരത്തി പതിനെട്ടിലെ ഡിസി സാഹിത്യപുരസ്കാരം നോവൽമത്സരജേതാവായ അനിൽ ദേവസ്സിയുടെ 'യാ ഇലാഹി ടൈംസ്' എന്ന നോവലിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്നു. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ സിസ്റ്റർ ജെസ്മി എഴുത്തുകാരിയായ സോണിയ റഫീക്കിന് പുസ്തകം നല്കി പ്രകാശനം നിർവ്വഹിച്ചു. യുഎഇയിലെ ധനകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ അനിൽ ദേവസ്സിയുടെ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യപുസ്തകം കൂടിയാണ് അദ്ദേഹത്തിന്റെ പ്രഥമനോവലായ 'യാ ഇലാഹി ടൈംസ്.

<strong>എംടി രമേശിന്റെ പ്രസംഗം വൈകാരിക പ്രകടനം.... കേസിനെ നിയമപരമായി നേരിടുമെന്ന് ശ്രീധരന്‍പിള്ള</strong>എംടി രമേശിന്റെ പ്രസംഗം വൈകാരിക പ്രകടനം.... കേസിനെ നിയമപരമായി നേരിടുമെന്ന് ശ്രീധരന്‍പിള്ള

sharjahfest111-

' സാർവ്വദേശീയമാനമുള്ള നോവലിലെ പ്രധാനഭൂമിക ദുബായ് ആണെങ്കിലും, നോവലിലെ സംഭവങ്ങൾ സിറിയ, തുർക്കി, കാനഡ, ഈജിപ്ത്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലും വളർന്നുവികസിച്ചവയാണ്. നിരവധി സ്വത്വങ്ങളുള്ള കഥാപാത്രങ്ങളുടെ ജീവിതവ്യഗ്രതകളും, അവർ നേരിടുന്ന ദുരന്തങ്ങളും, പുതിയ കാലത്തിന്റെ സംഘർഷങ്ങളും ഉപാഖ്യാനങ്ങളായി നോവലിൽ തെളിയുന്നു. ഡിസി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. മലയാളത്തിലെ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ പതിവായി കഥകളെഴുതുന്ന അനിൽ ദേവസ്സിയുടെ 'ഗൂഗിൾ മേരി' എന്ന കഥ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

sharjahfest1122

രണ്ടായിരത്തി പതിനെട്ടിലെ കൃതി സാഹിത്യോത്സവത്തോടനുബന്ധിച്ചുള്ള കാരൂർ നീലകണ്ഠപിള്ള സ്മാരക കഥാപുരസ്കാരവും നന്മ - സി.വി.ശ്രീരാമൻ കഥാപുരസ്കാരവും കലാകൗമുദി കഥാപുരസ്കാരവും 'ഗൂഗിൾ മേരി'യ്ക്ക് ലഭിച്ചിട്ടുണ്ട്. ഷാർജ അന്താരാഷ്ട്രപുസ്തകമേള നടക്കുന്ന ഷാർജ എക്സ്പോ സെന്ററിലെ ഇൻറലക്ച്വൽ ഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരുടെ കൂട്ടായ്മയായ 'അക്ഷരക്കൂട്ടം' ആണ് സംഘടിപ്പിച്ചത്. അക്ഷരക്കൂട്ടം പ്രതിനിധികളായ ഉണ്ണി കുലുക്കല്ലൂർ, വനിത വിനോദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു, അനിൽ ദേവസ്സിയുടെ സുഹൃത്തുക്കളടങ്ങിയ 'നെസ്റ്റ് ഹൗസി'ന്റെ മെമന്റൊ സിസ്റ്റർ ജസ്മി അനിൽ ദേവസ്സിക്ക് സമ്മാനിച്ചു.

English summary
Anil devasyy's Ya ilahi times released in sharjah book festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X