മൊബൈല്‍ ആപ്പ് വഴി അംഗീകൃത ഡിഗ്രി; കാമ്പസ് ജീവിതം ഇല്ലാതാകുമോ???

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: അഞ്ചു ബിരുദ കോഴ്‌സുകളും നാലു ബിരുദാനന്തര ബിരുദ കോഴ്‌സുകളും അടക്കം ഒന്‍പതോളം അംഗീക്യത കോഴ്‌സുകള്‍ ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പുതിയ പഠന രീതി നിലവില്‍ വരുന്നു. ജിടെക് എജ്യുക്കേഷന്‍, മംസാര്‍ ഗ്രൂപ്പ്, ജീനിയസ് ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ചാണ് അലിഗഢ് സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ ഡിസ്റ്റന്‍സ് ലേണിങ് സംവിധാനം നിലവില്‍ വരുന്നത്. ആപ്ലിക്കേഷന്‍ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുമായി അദ്ധ്യാപകര്‍ക്ക് ലൈവായി ആശയ വിനിമയം നടത്താനും പുതിയ പഠന ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ ഭാഗങ്ങള്‍ ഒരു ക്ലാസ് മുറിയില്‍ ഇരുന്ന് മനസ്സിലാക്കുന്നത് പോലെ തന്നെ, ചിലപ്പോള്‍ അതിലും മികച്ച രീതിയില്‍ പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷനില്‍ പ്രോഗ്രാം റെക്കോര്‍ഡ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബികോം, ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിഎ സോഷ്യോളജി, ബ്ലിസ്‌ക് എന്നിവയായിരിക്കും ബിരുദ കോള്‌സുകള്‍. എംകോമിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയിലും പിജി കോഴ്‌സുകളുണ്ടാകും.

app

ഒക്ടോബര്‍ അവസാന വാരം സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയില്‍ വെച്ച് പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുമെന്ന് ജിടെക് എജ്യുക്കേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മെഹ്‌റൂഫ് മണലൊടി പറഞ്ഞു. കോഴ്‌സുകള്‍ക്ക് ട്യൂഷന്‍ ആവശ്യമുള്ളവര്‍ക്ക് തല്‍സമയ ക്ലാസുകളും ലഭ്യമാണ്. കൂടാതെ ദുബായില്‍ ആരംഭിക്കുന്ന അലിഗഢ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തില്‍ വെച്ചും വിദഗ്ധരുമായി സംവദിക്കുവാനുളള അവസരവും പഠിതാക്കള്‍ക്ക് ലഭ്യമായിരിക്കും.

phone3

നൗഫല്‍ അഹമ്മദ്, ഷാഹിദ് ചോലയില്‍, എ.കെ.ഫൈസല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. ജേണലിസത്തില്‍ പിജി ഡിപ്ലോമ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയും പുതിയ പഠന രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിമിതമായ സീറ്റിനു വേണ്ടി അലഞ്ഞ് തിരിഞ്ഞ് അവസാനം സീറ്റ് ലഭിക്കാതെ വരുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്നോ ജോലി ചെയ്യുന്ന സ്ഥാപനത്തിലിരുന്നോ തങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് ഈ ന്യൂജനറേഷന്‍ ആപ്ലിക്കേഷന്റെ പ്രത്യേകത.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
authorized degree through mobile applications

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്