കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമന്‍: വിവാഹത്തിനെത്തിയ 12 പേരെ വധുവിന്റെ പിതാവ് കൊലപ്പെടുത്തി

  • By Sandra
Google Oneindia Malayalam News

സനാ: വിവാഹത്തിനെത്തിയ 12 പേരെ വധുവിന്റെ പിതാവ് കൊലപ്പെടുത്തി. മാനസികാസ്വാസ്ഥ്യമുള്ള ഇയാള്‍ വിവാഹത്തിനെത്തിയവര്‍ക്കിടയിലേക്ക് ഗ്രനേഡ് എറിഞ്ഞതിനെ തുടര്‍ന്നായിരുന്നു 12 പേര്‍ മരിച്ചത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ഒരു ബന്ധുവാണ് വ്യക്തമാക്കിയത്.

മരിച്ച 12 പേരില്‍ എട്ട് പേര്‍ സ്ത്രീകളും നാല് സ്ത്രീകളുമാണ്. രണ്ട് ഗ്രനേഡ് എറിഞ്ഞ വധുവിന്റെ പിതാവും ഇതിനിടെ കൊല്ലപ്പെട്ടു. വിവാഹത്തിനെത്തിയവരില്‍ പതിനെട്ടോളം പേര്‍ക്ക് ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. യെമന്റെ പശ്ചിമ പ്രവിശ്യയിലെ യാരിം നഗരത്തിലായിരുന്നു സംഭവം.

ഹാസ ഷര്‍മ്മാന്

ഹാസ ഷര്‍മ്മാന്

സൈനിക ഉദ്യോഗസ്ഥനായി വിരമിച്ച വധുവിന്റെ പിതാവ് ഹാസ ഷര്‍മ്മാന് മാനസികസ്വാസ്ഥ്യമുള്ളതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്‌കാര പ്രകാരം

സംസ്‌കാര പ്രകാരം

അറേബ്യന്‍ സംസ്‌കാര പ്രകാരം ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് പതിവാണ്. എന്നാല്‍ വിവാഹം പോലുള്ള പൊതുചടങ്ങുകളില്‍ ഉണ്ടാകുന്ന ആക്രമണങ്ങളിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

 ഹൂത്തി വിമതര്‍

ഹൂത്തി വിമതര്‍

സൗദി- അറബ് സഖ്യത്തിന്റെ ഹൂത്തി വിമതര്‍ക്ക് നേരെയുള്ള വ്യോമാക്രമണത്തിന് ശമനം വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കൂട്ടക്കൊലയ്ക്ക് യെമന്‍ സാക്ഷിയാവുന്നത്. ഹൂത്തികളും യെമന്‍ സര്‍ക്കാരും തമ്മിലുള്ള പോരാട്ടം 18 മാസം നീണ്ടുനിന്നിരുന്നു.

സൗദി- അറബ് സഖ്യത്തിന്റെ ഹൂത്തി വിമതര്‍ക്ക് നേരെയുള്ള വ്യോമാക്രമണത്തിന് ശമനം വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കൂട്ടക്കൊലയ്ക്ക് യെമന്‍ സാക്ഷിയാവുന്നത്. ഹൂത്തികളും യെമന്‍ സര്‍ക്കാരും തമ്മിലുള്ള പോരാട്ടം 18 മാസം നീണ്ടുനിന്നിരുന്നു.

സഖ്യം

സഖ്യം

ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുപ്രകാരം 6,600 പേരാണ് വ്യോമാക്രമണത്തില്‍ മാത്രമായി യെമനില്‍ കൊല്ലപ്പെട്ടത്. ഹൂത്തി വിമതരെ അടിച്ചമര്‍ത്തുന്നതിനായിരുന്നു യെമന് പിന്തുണ പ്രഖ്യാപിച്ച സൗദി വ്യോമാക്രമണത്തിന് സഖ്യമുണ്ടാക്കിയത്.

English summary
Bride's father killed 12 during wedding ceremony. Relatives says he is mentally disturbed and use granaedes to kill people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X