കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസാജ് പാര്‍ലര്‍ ജീവനക്കാരിയെ മര്‍ദ്ദിച്ച് മോഷണം

  • By Meera Balan
Google Oneindia Malayalam News

ദുബായ്: മസാജ് പാര്‍ലര്‍ ജീവനക്കാരിയെ മര്‍ദ്ദിച്ച് പണം തട്ടിയെടുത്ത കേസില്‍ പാകിസ്താനി യുവാവ് അറസ്റ്റില്‍. വെയ്റ്റ് ലിഫ്റ്റിംഗ് ഉപകരണം ചൈനീസ് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷമായിരുന്നു മോഷണം. 8,600 ദിര്‍ഹവും രണ്ട് മൊബൈല്‍ ഫോണുകളും ഇയാള്‍ കവര്‍ന്നു. തനിയ്ക്ക് സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും പലതവണ ഇവരുടെ താമസ്ഥലത്ത് താന്‍ പോയിട്ടുണ്ടെന്നം യുവാവ് പൊലീസിനോട് പറഞ്ഞു.

എന്നാല്‍ തനിയ്ക്ക് പ്രതിയെ യാതൊരു മുന്‍പരിചയവും ഇല്ലെന്നും തന്നെ ഫോണില്‍ വിളിച്ച് പാര്‍ലറിലേയ്ക്കുളള വഴി മനസിലാക്കിയ ശേഷമാണ് ഇയാള്‍ എത്തിയതെന്നും സ്ത്രീ പറഞ്ഞു.

Ayurvdic Massage

സ്ത്രീയുടെ മൊഴിയില്‍ അവ്യക്തതകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.യുവാവ് വീട്ടിലെത്തിയപ്പോള്‍ താന്‍ വീടിന്റെ വാതില്‍ തുറന്നിട്ടിരിയ്ക്കുകയായിരുന്നന്നെും വന്നയാള്‍ തന്റെ സഹോദരിയെയാണ് അന്വേഷിച്ചതെന്നും സ്ത്രീ പറഞ്ഞു. സഹോദരി വീട്ടിലില്ലെന്ന് തന്നില്‍ നിന്നും മനസിലാക്കിയ ഇയാള്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഉപകരണമെടുത്ത് മര്‍ദ്ദിച്ച ശേഷം പണം ആവശ്യപ്പെടുകയ.ായിരുന്നെന്നും സ്ത്രീ പറഞ്ഞു.

മോഷണം നടത്തിയെന്ന കാര്യം യുവാവ് സമ്മതിച്ചിട്ടുണ്ട്. പൊലീസില്‍ അറിയിക്കാതിരിയ്ക്കാന്‍ സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ പറഞ്ഞു. 100 ദിര്‍ഹത്തിനാണ് ഇയാള്‍ മസാജ് ചെയ്തതെന്നും പറഞ്ഞു. യുവാവിന്റെ അക്രമത്തില്‍ പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ പ്രതിയെ തിരിച്ചറിഞ്ഞു. കേസിന്റെ വാദം ദുബായ് ക്രിമിനല്‍ കോടതിയില്‍ മാര്‍ച്ച് 19 ന് വീണ്ടും ചേരും.

English summary
A driver allegedly hit a Chinese woman with a weightlifting tool in her house and robbed her of Dh8,600 and two mobile phones, fracturing her chest bones and causing wounds on her head
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X