കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറുസലേം: ഈജിപ്ത് ക്രിസ്ത്യന്‍-മുസ്ലിം മേധാവികള്‍ പെന്‍സമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

  • By Desk
Google Oneindia Malayalam News

കെയ്‌റോ: മുസ്ലിംകളും ക്രിസ്ത്യാനികളും പുണ്യഭൂമിയായി കരുതുന്ന ജെറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച് ഈജിപ്തിലെ ക്രിസ്തീയ സഭാ മേധാവി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. ഈജിപ്തിലെ കോപ്റ്റിക് ചര്‍ച്ചിന്റെ മേധാവി പോപ്പ് തവാദ്രോസ് രണ്ടാമനാണ് ധീരമായ ഈ പ്രഖ്യാപനം നടത്തിയത്.

നാലാം തോല്‍വി, കിരീടം ചെല്‍സിയില്‍ നിന്നകലുന്നു... ഡബിളടിച്ച് ക്രിസ്റ്റിയുടെ ആഘോഷം
ഡിസംബര്‍ അവസാനം നടക്കാനിരിക്കുന്ന പെന്‍സിന്റെ സന്ദര്‍ശന വേളയില്‍ മതമേലധ്യക്ഷനുമായി കൂടിക്കാഴ്ച തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ ഫലസ്തീലേക്ക് മൈക്ക് പെന്‍സിന് സ്വാഗതമില്ലെന്ന് ഫലസ്തീന്‍ നേതാവ് അറിയിച്ചിരുന്നു. ഡിസംബര്‍ 16ന് നടത്താനിരുന്ന പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ച നടക്കില്ലെന്ന് ഫത്ഹ് നേതാവ് പറയുകയുണ്ടായി. എന്നാല്‍ കൂടിക്കാഴ്ചയുമായി മുന്നോട്ടുപോകുമെന്നായിരുന്നു അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.

mike

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിംസബര്‍ 20ന് കെയ്‌റോയിലെത്തുമ്പോള്‍ അദ്ദേഹത്തിന് വിരുന്നൊരുക്കാനുള്ള തീരുമാനത്തില്‍ നിന്ന് തങ്ങള്‍ പിന്‍മാറുന്നതായി ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. കോടിക്കണക്കിന് അറബ് ജനതയുടെ വികാരങ്ങളെ മാനിക്കാത്ത ട്രംപിന്റെ തീരുമാത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

കെയ്‌റോയിലെ പ്രസിദ്ധമായ അല്‍ അസ്ഹര്‍ പള്ളിയിലെ ഗ്രാന്റ് ഇമാമും പെന്‍സുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറിയതായി ഈജിപ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജെറൂസലേമിനെ നല്‍കാന്‍ അര്‍ഹതയില്ലാത്തവര്‍ ലഭിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കിയ സാഹചര്യത്തില്‍ അവരുടെ കൂടെ എങ്ങനെ ഇരിക്കുമെന്ന് ഇമാം ശെയ്ഖ് അഹ്മദ് അല്‍ തയ്യിബ് ചോദിച്ചു. അമേരിക്കന്‍ തീരുമാത്തിനെതിരേ ലോകവ്യാപകമായി, പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ഇവരുടെ തീരുമാനം.

English summary
The leader of Egypt's Coptic Church has cancelled an upcoming meeting with US Vice President Mike Pence, protesting against Washington's move to declare Jerusalem as Israel's capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X