16 കാരിയായ മകളുടെ കൂട്ടുകാരെ കിടപ്പറയിലെത്തിക്കാന്‍ മാതാപിതാക്കളുടെ ശ്രമം... അച്ഛന്‍ ഇന്ത്യക്കാരന്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ഒട്ടാവ: ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ നാണക്കേടുണ്ടാക്കുന്ന കേസിലാണ് ഒരു ഇന്ത്യക്കാര്‍ അമേരിക്കയില്‍ അറസ്റ്റിലായിരിക്കുന്നത്. അനുജ് ചോപ്ര എന്ന പിതാവ് ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ആരായലും ലജ്ജിച്ച് പോകും.

അനുജ് ചോപ്ര മാത്രമല്ല, ഇയാളുടെ അമേരിക്കക്കാരിയായ ഭാര്യ ലെസ്ലീ ചോപ്രയും മോശക്കാരിയല്ല. സ്വന്തം മകളുടെ കൂട്ടുകാരെ തങ്ങളുടെ കിടപ്പറയില്‍ എത്തിക്കാന്‍ ഇവര്‍ ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ നാണിച്ച് പോകും.

എന്തായാലും രണ്ട് പേരേയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കൂട്ടുകാരില്‍ ഒരാളുടെ രക്ഷിതാക്കള്‍ വിവരം അറിഞ്ഞതാണ് രക്ഷയായത്.

ഭര്‍ത്താവിന് 41, ഭാര്യക്ക് 42

ഇന്ത്യക്കാരനായ അനുജ് ചോപ്രയ്ക്ക് പ്രായം 41 ആണ്, ഭാര്യ ലെസ്ലി ചോപ്രയ്ക്ക് 42 ഉം. രണ്ട് പേരും കൂടി ചേര്‍ന്നായിരുന്നു എല്ലാ പദ്ധതികളും തയ്യാറാക്കിയത്.

16 വയസ്സുള്ള മകള്‍

അനുജ്-ലെസ്ലി ദന്രതിമാര്‍ക്ക് 16 വയസ്സുള്ള ഒരു മകളുണ്ട്. ഈ കുട്ടിയുടെ സുഹൃത്തുക്കളെയാണ് രണ്ട് പേരും കൂടി വശീകരിക്കാന്‍ ശ്രമിച്ചത്.

പണത്തിന് വേണ്ടി സെക്‌സ് ചെയ്യാം

മകളുടെ രണ്ട് കൂട്ടുകാരെയാണ് ഭാര്യയവും ഭര്‍ത്താവും കൂടി വശീകരിച്ചത്. പണത്തിന് വേണ്ടി സെക്‌സ് ചെയ്യാം എന്നായിരുന്നു വാഗ്ദാനം.

അമ്മയാണ് പ്രലോഭിപ്പിച്ചത്

സ്‌നാപ് ചാറ്റ് വഴി ലെസ്ലിയാണ് മകളുടെ സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിച്ചത്. കൂട്ടുകാരില്‍ ഒരാളെ സെക്‌സ് ചെയ്യാനായി ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ മകള്‍ക്ക് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല.

കുട്ടികളെ ഹോട്ടലിലേക്ക് വിളിച്ചു... എന്തിന്

മകളുടെ സുഹൃത്തുക്കളെ ഹോട്ടലിലേക്ക് ക്ഷണിച്ചത് അനുജ് ചോപ്ര ആയിരുന്നു. സെക്‌സിന് വേണ്ടി തന്നെ ആയിരുന്നു ഇത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു അനുജിന്റെ ലക്ഷ്യം.

ആയിരക്കണക്കിന് ലൈംഗിക സന്ദേശങ്ങള്‍

ഒരു മാസത്തിനിടെ തന്നെ കുട്ടികള്‍ക്ക് ഇവര്‍ ഒരുപാട് സന്ദേശങ്ങള്‍ അയച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ഭൂരിപക്ഷവും ലൈംഗിക താത്പര്യം പ്രകടിപ്പിക്കുന്നവയായിരുന്നു എന്നാണ് കണ്ടെത്തല്‍.

കണ്ടെത്തിയത്

പെണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍ ഒരാളുടെ രക്ഷിതാവാണ് ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അനുജും ലെസ്ലിയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഒന്നും നടന്നില്ല

അനുജും ലെസ്ലിയും കുട്ടികളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്നാണ് സൂചന.

മനുഷ്യക്കടത്തും സെക്‌സും

അനുജിനെതിരെ മനുഷ്യക്കടത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ലൈംഗിക പരമായ കാര്യങ്ങള്‍ കൈമാറ്റം ചെയ്തതിനാണ് ഭാര്യ ലെസ്ലിയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

രണ്ട് പേരും ജാമ്യത്തിലിറങ്ങി

മകള്‍ വഴിയാണ് ദമ്പതിമാര്‍ വിദ്യാര്‍ത്ഥികളെ കണ്ടത് എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. രണ്ട് പേര്‍ക്കും പിന്നീട് ജാമ്യം ലഭിച്ചു.

English summary
A married couple allegedly targeted two of their 16-year-old daughter's friends and tried to entice them into having sex for money.
Please Wait while comments are loading...