കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെകുനു ചുഴലിക്കാറ്റ്: മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ മരണം 11 ആയി, കാണാതായവരില്‍ മലയാളിയും

മെകുനു ചുഴലിക്കാറ്റ്: മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ മരണം 11 ആയി, കാണാതായവരില്‍ മലയാളിയും

Google Oneindia Malayalam News

സലാല: മെകുനു ചുഴലിക്കാറ്റ് വ്യാപകമായ നാശംവിതച്ച തെക്കന്‍ ഒമാനിലും സൊകോത്ര ദ്വീപിലുമായി മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കാണാതായ 40ലേറെ പേരില്‍ ഒരു മലയാളിയും. കണ്ണൂര്‍ പാലയാട് സ്വദേശി മധുവിനെയാണ് ഒമാനിലെ സലാലയില്‍ കാണാതായതെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഇന്ത്യക്കാരില്‍ ശംസീര്‍ അലി എന്ന പേരുള്ളയാളുടെ മൃതദേഹം കണ്ടെത്തിയതായി ഒമാന്‍ റോയല്‍ പോലിസ് അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. മധുവിനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

അതിനിടെ, മെകുനു ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ മഴയിലും ഒമാന്റെ വിവിധ ഭാഗങ്ങളിലും യമനിലെ പൈതൃകദ്വീപായ സൊകോത്രയിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഒമാന്‍ നഗരമായ ദോഫാറിലും അല്‍വുസ്തയിലും കാറ്റ് കനത്ത നാശം വിതച്ചിട്ടുണ്ട്. ഇപ്പോള്‍ കാറ്റഗറി രണ്ടിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നത്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ ആണ് കാറ്റിന്റെ വേഗത. ഇന്ത്യക്കാരുടെ രജിസ്റ്റര്‍ ചെയ്ത നാല് ഉരുക്കള്‍ ചുഴലിക്കാറ്റില്‍ മുങ്ങിപ്പോയതായി സലാല തുറമുഖ അധികൃതര്‍ അറിയിച്ചു. ഇവയിലെ ഇന്ത്യക്കാരായ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. അതിനിടെ, സലാലയിലെ തഖായില്‍ സജ്ജമാക്കിയ താല്‍ക്കാലിക പുനരധിവാസ ക്യാംപില്‍ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സന്ദര്‍ശനം നടത്തി. ഇവിടെ 145 ഇന്ത്യക്കാരും 315 ബംഗ്ലാദേശികളും കഴിയുന്നുണ്ട്.

mekunu

മേകുനു ചുഴലിക്കാറ്റില്‍ കാണാതായ 40 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. യമനിലെ സൊകോത്ര ദ്വീപില്‍ അടിച്ചുവീശിയ ശേഷമാണ് കാറ്റ് ഒമാന്‍ തീരത്തേക്കു പ്രവേശിച്ചത്. സൊകോത്ര ദ്വീപില്‍ ശക്തമായ കാറ്റില്‍ കപ്പല്‍ മുങ്ങി 17 പേരെ കാണാതായിരുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദ്വീപ് പൂര്‍ണമായും തകര്‍ന്നു. ഇവിടെ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചതായി സൊകോത്ര ഗവര്‍ണര്‍ റംസി മഹ്‌റൂസ് അറിയിച്ചു. ഇവിടെ എട്ട് ഇന്ത്യന്‍ ജീവനക്കാരെ കാണാതായിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് അയല്‍രാജ്യങ്ങളായ സൗദി അറേബ്യയിലും യു.എ.ഇയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്ക, മദീന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചുഴലിക്കാറ്റ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

English summary
3 Indians Among 11 Killed By Cyclone Mekunu In Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X