കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മനിലെ സയന്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു

  • By Meera Balan
Google Oneindia Malayalam News

അജ്മന്‍: അജ്മനിലെ സയന്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു. 170 മില്യണ്‍ ദിര്‍ഹം ചെവിട്ടാണ് പാര്‍ക്ക് നിര്‍മ്മിയ്ക്കുന്നത്. അജ്മന്‍ ഭരണാധികാരിയായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ ന്വായ്മി പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. അജ്മന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 5000 ഓളം കുട്ടികളെ ഉള്‍ക്കൊള്ളാന്‍ പാര്‍ക്കിന് കഴിയും. ശാസ്ത്രരഗംത്ത് പുതു തലമുറയ്ക്ക് പുത്തന്‍ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന ഏറ്റവും നൂതനമായ പാര്‍ക്കാണ് അജമനില്‍ ഒരുങ്ങുന്നത്.

Ajman

യൂണിവേഴ്‌സിറ്റിയാണ് പാര്‍ക്കിനായുള്ള നിര്‍ദ്ദേശം ഭരണാധികാരിയ്ക്ക് മുന്നില്‍ വച്ചത്. കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഷയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ ന്വായ്മി പദ്ധതിയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു.

യുഎഇയില്‍ ദുബായ് ഉള്‍പ്പടെ പലയിടത്തും ഖുറാന്‍ പാര്‍ക്ക് ഉള്‍പ്പടെ ഒട്ടേറെ പാര്‍ക്കുകളുടെ നിര്‍മ്മാണം പുരോഗമിയ്ക്കുകയാണ്. അജ്മന്‍ സര്‍വ കലാശാലയുടെ ഏറെനാളായുള്ള ആവശ്യമായിരുന്നു ഇത്തരത്തില്‍ ഒരു പാര്‍ക്ക് സ്ഥാപിയ്ക്കുക എന്നത്.

English summary
Dh170-million science park in Ajman gets nod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X