ദേ പുട്ട് ദുബായിൽ എത്തി, ഉദ്ഘാടനത്തിന് ദിലീപ് പങ്കെടുക്കും!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: പുട്ട് കൊണ്ടുള്ള വിവിധ തരം വിഭവങ്ങൾ ഒരുക്കി കേരളത്തിൽ പ്രശസ്തമായ ദേ പുട്ട് ദുബായിയിൽ പ്രവർത്തനം ആരംഭിക്കുന്നു. 155ലധികം പുട്ടുകളാണ് ഭക്ഷണപ്രിയർക്കായ് തങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ദേ പുട്ട് ഉടമസ്ഥരിൽ ഒരാളും സംവിധായകനും നടനുമായ നാദിർഷ ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പട്ടികവര്‍ഗ കോളനി നിവാസികളോട് അവഗണന; നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും

ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കാണ് ഉദ്ഘാടനം നടക്കുക. കരാമയിൽ പാർക്ക് റിജിസ് ഹോട്ടലിന് പിൻ വശത്തുള്ള റോഡിൽ അൽ ഷമ്മ കെട്ടിടത്തിലാണ് ദേ പുട്ട് റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള തങ്ങളുടെ ആദ്യശാഖയാണ് യു എ ഇയിൽ ആരംഭിക്കുന്നതെന്നും കൂടുതൽ താമസിയാതെ മറ്റ് എമിറേറ്റുകളിലും തങ്ങളുടെ ശാഖകൾ ആരംഭിക്കുമെന്ന് നാദിർഷ വ്യക്തമാക്കി.

dheputtu

ദിലീപ് അടക്കമുള്ള അഞ്ചോളം ഉടമകളുടെ അമ്മമാർ ചേർന്നാണ് ദുബായ് ശാഖയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുക.

English summary
Dhe puttu in Dubai, Dileep will attend the inauguration

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്