കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ കണക്ക് തീര്‍ത്തു; ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഖത്തര്‍ കണക്ക് തീര്‍ത്തു; ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയുടെ എല്ലാ അക്കൗണ്ടുകളും ഖത്തര്‍ മരവിപ്പിച്ചു

ദോഹ: ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സൗദി ശ്രമത്തിന് കൂട്ടുനിന്നതായി കരുതുന്ന ഖത്തര്‍ രാജകുടംബാംഗം ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയുടെ എല്ലാ അക്കൗണ്ടുകളും ഖത്തര്‍ മരവിപ്പിച്ചു. ശെയ്ഖ് അബ്ദുല്ല അല്‍ഥാനി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. എന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ച് കൊണ്ട് ഖത്തര്‍ ഭരണകൂടം എന്നെ ആദരിച്ചിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മരവിപ്പിച്ച എന്റെ സമ്പത്തെല്ലാം മാതൃരാജ്യത്തിന് സമര്‍പ്പിക്കുന്നു. എല്ലാ അവസരവാദികളെയും നിക്ഷിപ്ത താല്‍പര്യക്കാരെയും ഖത്തര്‍ പുറന്തള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഖത്തര്‍ ഭരണാധികാരികളെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നാണ് സൂചന.

വീണ്ടും ലക്ഷ്മി നായര്‍... പുറത്താക്കിയിട്ടും രക്ഷയില്ല, വിദ്യാര്‍ഥികളുടെ ആരോപണം ഗുരുതരം...
ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിനായി സൗദിയിലെത്താന്‍ ഇദ്ദേഹം വഴിയൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഇദ്ദേഹം സൗദി കിരീടാവകാശിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏക റോഡ് മാര്‍ഗമായ സല്‍വ അതിര്‍ത്തി വഴി ഖത്തരി തീര്‍ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ ഉപയോഗിച്ച് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായാണ് ഖത്തറിന്റെ വിലയിരുത്തല്‍. ഇദ്ദേഹത്തെ ഭരണാധികാരിയാക്കണമെന്ന രീതിയില്‍ സൗദിയിലെ മുതിര്‍ന്ന നേതാക്കള്‍ സാമൂഹ്യമാധ്യങ്ങളിലൂടെ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതിനെതിരേ ഖത്തറില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ സൗദിക്കെതിരേ വലിയ പ്രതിഷേധവും പരിഹാസവും ഉയര്‍ന്നിരുന്നു.

സഹോദരന്റെ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് ദുബായില്‍ പിടിയിലായിസഹോദരന്റെ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് ദുബായില്‍ പിടിയിലായി

abdullaalthani


ഖത്തര്‍ ഭരിക്കുന്ന അല്‍ഥാനി കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് ശെയ്ഖ് അബ്ദുല്ല. അദ്ദേഹത്തിന്റെ പിതാമഹന്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍ഥാനി ഖത്തറിന്റെ മൂന്നാമത്തെയും പിതാവ് ശെയ്ഖ് അലി നാലാമത്തെയും ഭരണാധികാരിയായിരുന്നു. സഹോദരന്‍ ശെയ്ഖ് അഹ്മദായിരുന്നു പിന്നീട് ഭരണം നടത്തിയത്. 1913 മുതല്‍ 1972 വരെ ഇവരായിരുന്നു ഇവരുടെ ഭരണം. 1972ല്‍ നിലവിലെ അമീര്‍ ശെയ്ഖ് തമീം അല്‍ഥാനിയുടെ പിതാമഹന്‍ ശെയ്ഖ് ഖലീഫ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകനും നിലവിലെ അമീറിന്റെ പിതാവുമായ ശെയ്ഖ് ഹമദ് അല്‍ഥാനി ഭരണമേറ്റെടുത്തു.

English summary
In a revengeful move, Qatar has reportedly frozen all assets of Sheikh Abdullah bin Ali Al-Thani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X