കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ മാസത്തില്‍ ആദ്യമായി ദുബായില്‍ മദ്യ നിരോധനം നീക്കുന്നു

  • By Pratheeksha
Google Oneindia Malayalam News

ദുബായ്:റംസാന്‍ മാസത്തില്‍ ആദ്യമായി ദുബായില്‍ മദ്യ നിരോധനം ഒഴിവാക്കുന്നു. നേരത്തെ പകല്‍ മാത്രമാണ് മദ്യനിരോധനം ഉണ്ടായിരുന്നത്. റംസാന്‍ മാസത്തില്‍ രാജ്യത്ത് ഒട്ടേറെ സന്ദര്‍ശകരെത്തുന്നതിനെ തുടര്‍ന്നാണ് നിരോധനം നീക്കുന്നത്. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനവും വിനോദ സഞ്ചാരികളുടെ വരവു കൂടി കണക്കിലെടുത്താണ് ഭരണകൂടത്തിന്റെ ഈ തീരുമാനം.

പക്ഷേ ബാറുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണമുണ്ടാവും. മദ്യം കടത്തുന്നന്നതും അനധികൃതമായി കൈവശം വയ്ക്കുന്നതും കുറ്റകരമായിരിക്കുമെന്നും പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി അറേബ്യ, കുവൈറ്റ്, ഷാര്‍ജ തുടങ്ങിയ രാജ്യങ്ങളില്‍ റംസാന്‍ മാസത്തില്‍ മുഴുവന്‍ സമയ മദ്യനിരോധനം നില നില്‍ക്കുമ്പോഴാണ് ദുബായ് നിരോധനം നീക്കുന്നത്.

dubai-23-1

ദുബായില്‍ 30 ശതമാനം മുന്‍സിപ്പാലിറ്റി ടാക്‌സാണ് മദ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ 50 ശതമാനം ഇറക്കുമതി തീരുവയും ചുമത്തുന്നുണ്ട്. രാജ്യത്ത് മദ്യപാനം ചിലവേറിയതാണെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റംസാന്‍ കാലത്ത് ഏകദേശം 10 ലക്ഷത്തോളം സന്ദര്‍ശകര്‍ ദുബായിലെത്തുന്നുവെന്നാണ് കണക്ക്. റംസാന്‍ മാസത്തെ മദ്യനിരോധനം നീക്കിയത് സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.

English summary
For the first time, Dubai has eased its ban on daytime alcohol sales during the Muslim holy month of Ramadan, a move that will benefit thousands of westerners visiting the emirate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X