കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ഇന്‍ഷ്വറന്‍സ് കാര്‍ഡില്ല, പകരം എമിറേറ്റ്‌സ് ഐഡി കാര്‍ഡ്; ആനുകൂല്യങ്ങളും നിരവധി

  • By Sandra
Google Oneindia Malayalam News

ദുബായ്: എമിറേറ്റ്‌സ് ഐഡി ഇന്‍ഷ്വറന്‍സ് കാര്‍ഡാക്കി മാറ്റാനുള്ള നീക്കവുമായി ദുബായ്. 2017ന്റെ ആദ്യപകുതിയോടെ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നാണ് ദുബായിലെ ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ദുബായിലെത്തുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണിത്.

സെന്‍ട്രല്‍ ഡാറ്റാ ബേസ് വഴി എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളും ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകളുമായി ബന്ധിപ്പിക്കണമെന്ന് ദുബായ് ഹെല്‍ത്ത് ഫണ്ടിംഗ് ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസഫ് പറയുന്നു. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഈ പ്രക്രിയ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതോടെ ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ പ്രത്യേകം സൂക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ സ്വയ്പ്പ് ചെയ്യുന്നതോടെ ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ലഭിക്കും.

idcard

ദുബായ് ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതിനോടനുബന്ധിച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓരോ സ്‌പോണ്‍സര്‍മാര്‍ക്കും 2014 ജനുവരി മുതല്‍ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ മുപ്പത് ലക്ഷത്തിലധികം ദുബായ് നിവാസികളാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്ക് കീഴിലുള്ളത്. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് നൂറ് ശതമാനത്തോളം വരുന്നവരിലും എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

English summary
Emirates IDs to replace Dubai insurance cards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X