കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷ ഉറപ്പാക്കാന്‍ ദുബായ് പോലിസിന് പറക്കും ബൈക്കുകളും റോബോട്ടിക് കാറുകളും!

സുരക്ഷ ഉറപ്പാക്കാന്‍ ദുബായ് പോലിസിന് പറക്കും ബൈക്കുകളും റോബോട്ടിക് കാറുകളും!

  • By Desk
Google Oneindia Malayalam News

ദുബായ്: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സഹായങ്ങളെത്തിക്കുന്നതിനും പുതിയ സ്മാര്‍ട്ട് സംവിധാനങ്ങളുമായി ദുബായ് പോലിസ്. തിരക്കേറിയ സ്ഥലങ്ങളില്‍ പെട്ടെന്ന് സഹായവുമായി എത്തുന്നതിന് സഹായിക്കുന്ന പറക്കും ബൈക്കുകളാണ് ഇവയിലൊന്ന്. വാഹനാപകടം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ പറന്നെത്താന്‍ ഈ ഹെവര്‍സര്‍ഫ് ബൈക്കുകള്‍ക്ക് സാധിക്കും.

അഞ്ച് മീറ്റര്‍ ഉയരത്തില്‍ ആറ് കിലോമീറ്റര്‍ പറക്കും

അഞ്ച് മീറ്റര്‍ ഉയരത്തില്‍ ആറ് കിലോമീറ്റര്‍ പറക്കും

അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനാവുമെന്നതാണ് ഇതിന്റെ സവിശേഷത. ഒരു പോലിസുകാരനെ വഹിച്ചും ആരും ഇല്ലാതെയും ഇതിന് യാത്ര ചെയ്യാനാകും. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ ആറ് കിലോമീറ്റര്‍ വരെ ദൂരം ഒറ്റയടിക്ക് 25 മിനുട്ടുവരെ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. 300 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ പറക്കും ബൈക്കിന് തിരക്കേറിയ റോഡുകള്‍ ഒഴിവാക്കി യാത്ര ചെയ്യാമെന്നതാണ് ഏറ്റവും വലിയ സൗകര്യം. ഇതിന്റെ പ്രദര്‍ശനം ജൈട്ടെക്‌സ് മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഒരാഴ്ചത്തെ പരീക്ഷണ ഉപയോഗത്തിനു ശേഷം ഇവ പോലിസ് സേനയുടെ ഭാഗമാക്കുമെന്ന് ദുബായ് പോലിസിലെ വി.ഐപി സുരക്ഷാ വിഭാഗം ഫസ്റ്റ് സര്‍ജന്റ് അലി അഹ്മദ് മുഹമ്മദ് പറഞ്ഞു.

 ട്രാഫിക് നിയമലംഘനങ്ങള്‍ പിടിക്കാന്‍ സ്മാര്‍ട്ട് ബൈക്ക്

ട്രാഫിക് നിയമലംഘനങ്ങള്‍ പിടിക്കാന്‍ സ്മാര്‍ട്ട് ബൈക്ക്

ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള സ്മാര്‍ട്ട് ബൈക്കുകളും പ്രശസ്തമായ ടെക്‌നോളജി മേളയായ ജൈട്ടെക്‌സില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എട്ട് കാമറകള്‍ അടങ്ങിയതാണ് ഈ സ്മാര്‍ട്ട് ബൈക്ക്. ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ ഇവയ്ക്ക് സാധിക്കും. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ബൈക്കുകളുടെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററാണെന്ന് ദുബയ് വനിതാപോലിസിലെ ഹുദ ഹസന്‍ പറഞ്ഞു. ദുബയ് പോലിസ് ജപ്പാന്‍ കമ്പനിയായ മികാസയുമായി സഹകരിച്ചാണ് ഈ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കകം ഈ ബൈക്കുകളുടെ സേവനം ലഭ്യമാക്കാനാണ് ദുബയ് ട്രാഫിക് പോലിസ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 കുറ്റവാളികളെ മണത്തറിയാന്‍ റോബോട്ടിക് കാറുകള്‍

കുറ്റവാളികളെ മണത്തറിയാന്‍ റോബോട്ടിക് കാറുകള്‍

ആളുകളുടെ സഹായമില്ലാതെ സ്വന്തമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക് വാഹനങ്ങളാണ് ജൈട്ടെക്‌സ് മേളയില്‍ ദുബയ് പോലിസ് പ്രദര്‍ശിപ്പിച്ച മറ്റൊരു സ്മാര്‍ട്ട് സംവിധാനം. ബയോമെട്രിക് സംവിധാനമുള്ള ഈ കൊച്ചുകാറുകള്‍ക്ക് പോലിസ് തെരയുന്ന കുറ്റവാളികളെ കണ്ടെത്താന്‍ കഴിയും. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ഇവയ്ക്ക് സ്‌ഫോടക വസ്തുക്കള്‍, അപകടങ്ങള്‍, അസാധാരണമായ സംഭവങ്ങള്‍ തുടങ്ങിയവയും കണ്ടുപിടിക്കാന്‍ സാധിക്കും. ആള്‍ക്കൂട്ടത്തില്‍ നിന്ന് ബയോമെട്രിക് സംവിധാനത്തിലൂടെ കുറ്റവാളികളെ പിടിക്കാന്‍ സഹായിക്കുന്ന ഈ റോബോട്ടിക് കാറുകള്‍ ദുബായ് നഗരത്തെ ഏറെ സുരക്ഷിതമാക്കുമെന്ന് ദുബായ് പോലിസ് അഭിപ്രായപ്പെട്ടു.

 ജൈട്ടെക്‌സ് മേളയില്‍ തിളങ്ങി ദുബായ് പോലിസ്

ജൈട്ടെക്‌സ് മേളയില്‍ തിളങ്ങി ദുബായ് പോലിസ്

ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഓരോ വര്‍ഷവും നടന്നുവരുന്ന ടെക്‌നോളജി മേളയില്‍ ഇത്തവണ തിളങ്ങിയത് ദുബായ് പോലിസ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് സേവനങ്ങളും ഉപകരണങ്ങളുമായാണ് തങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നതെന്ന് ദുബയ് പോലിസിലെ സ്മാര്‍ട്ട് സര്‍വീസ് വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്നും അദ്ദേഹം അറിയിച്ചു. സ്മാര്‍ട്ട് സേവനങ്ങളിലൂടെ പോലിസിന്റെ കാര്യക്ഷമതയും സേവനശേഷിയും വര്‍ധിപ്പിക്കുകയെന്നതാണ് പോലിസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


English summary
dubai police unveil flying bike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X