കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീൻപിടുത്തത്തിൽ തുടങ്ങി ഇന്ന് കാണുന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക് ദുബായിയെക്കുറിച്ച് അറിയേണ്ടതെല്ലാം

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ന് കാണുന്ന ദുബായ് എങ്ങനെ ഉണ്ടായി ? | Feature | Oneindia Malayalam

വ്യവസായങ്ങളുടെയും ആഘോഷങ്ങളുടെയും നാട്. ഒരുവിധം മലയാളികൾ ചേക്കേറാൻ ആഗ്രഹിക്കുന്ന വ്യവസായവും ടൂറിസവുമൊക്കെകൊണ്ട് സമ്പന്നമായ നഗരം. അബുദാബി കഴിഞ്ഞാൽ എമിറേറ്റുകളിൽ ഏറ്റവും വലിയ രണ്ടാമത്തെ നഗരം. മീൻപിടുത്തമെന്ന ഉപജീവനത്തിൽനിന്നും തുടങ്ങി ഇന്ന് കാണുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഇടം ഒരുക്കിയ ദുബൈയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.

ദുബായുടെ ഇസ്ലാമിക ചരിത്രം

ദുബായുടെ ഇസ്ലാമിക ചരിത്രം

ദുബായുടെ ഇസ്ലാമിക ചരിത്രം ആരംഭിക്കുന്നത് ഉമയ്യ ഖലീഫ് വംശത്തിലൂടെ ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. ബജർ ദേവനെ ആരാധിച്ചിരുന്ന സാസാനിയൻ എന്ന പേർഷ്യൻ രാജവംശത്തിന്റെ കീഴിലായിരുന്ന പ്രദേശം ഉമയ്യ കാലിഫ് വംശത്തിന്റെ നിയന്ത്രണത്തിലായി. 1095 ലാണ് അബു അബ്ദുള്ള അൽ-ബക്രിയുടെ 'മോജാം മാ ഓസ്‌ട്രോം മെന്‍ ആസ്‌മെ അല്‍ ബെലാദ് വാല്‍ മവാദെ" എന്ന ബുക്ക് ഓഫ് ജോഗ്രഫിയിൽ ദുബായിയെക്കുറിച്ച് രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ളത്.

ദുബായ് എന്ന പേര്

ദുബായ് എന്ന പേര്

ദുബായ് എന്ന പദം അറബിയിൽ നിന്നാണെന്നും പേർഷ്യയിൽ നിന്ന് ഉത്ഭവിച്ചതാണെന്നും തുടങ്ങിയ തകർക്കങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. സാവധാനത്തിലുള്ള ഒഴുക്ക് എന്ന് അർഥം വരുന്ന 'ദാബ' എന്ന പദത്തിൽ നിന്നാണ് ദുബായ് എന്ന പേര് രൂപംകൊണ്ടതെന്നും പറയപ്പെടുന്നു. ദുബൈയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് 19 താം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. അതും മക്തും കുടുംബം ഭാഗമായിട്ടുള്ള ബന്യാസ് ഗോത്രത്തിൽ പെട്ട അൽ ഫലാസി വംശത്തിലൂടെ എന്ന് മാത്രം. 1833 ൽ മീന്പിടുത്തമായിരുന്നു ഉപജീവനമാർഗമെങ്കിൽ, 5 ദശകങ്ങൾ പിന്നിട്ടപ്പോഴേക്കും പവിഴവ്യാപാരത്തിലേയ്ക്ക് ചുവടുമാറി.

പവിഴവ്യാപാരത്തിലൂടെ വളര്‍ച്ച

പവിഴവ്യാപാരത്തിലൂടെ വളര്‍ച്ച

1912 ൽ ഷൈക്ക് സായിദ് ബിൻ മക്തും ബിൻ ഹാഷിർ അൽ മക്തും ഭരണത്തിലേറിയപ്പോഴും പവിഴവ്യപാരത്തിന്റെ മാറ്റ് കൂടിയതേയുള്ളു. പക്ഷെ ഒന്നാം ലോക മഹായുദ്ധം ആർത്തിരമ്പി വന്ന് ആ വ്യവസായത്തെ തന്നെ തകർത്തുകളഞ്ഞു. ദുബൈയുടെ വളർച്ച തുടങ്ങുന്നത് 20 താം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. അന്ന് ഷെയ്ക്ക് റാഷിദ് ബിൻ സയ്ദ് അൽ മക്തുമായിരുന്നു ഭരണാധികാരി. 1966 ൽ ദുബൈയുടെ ചരിത്രം തന്നെ തിരുത്തികുറിച്ചുകൊണ്ട് എണ്ണ നിക്ഷേപമെത്തി.

എണ്ണ കയറ്റുമതിയിലെ സാന്നിധ്യം

എണ്ണ കയറ്റുമതിയിലെ സാന്നിധ്യം

1969 ൽ എണ്ണ കയറ്റുമതിയിൽ സാന്നിധ്യമറിയിച്ചതോടെ ദുബൈയുടെ മുഖച്ഛായ തന്നെ മാറി. ലോക സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ദുബായും ഇടംപിടിച്ചു. 40 തുകളിൽ ദുബായിക്കും അബുദാബിയ്ക്കും ബ്രിട്ടിഷുകാർ അതിർത്തി സൃഷ്ടിചിരുന്നെങ്കിലും 1970 ആയപ്പോഴേക്കും എല്ലാ എമിറ്റസുകളെയും ചേർത്ത് ഒരു ഭരണത്തിൻകീഴിലാക്കാൻ തീരുമാനമെടുത്തു. അങ്ങനെ 1971 ലാണ് യു എ ഇ പിറക്കുന്നത്. ശേഷം 73 ൽ ദിർഹം യു എ ഇ യുടെ കറൻസിയായി അംഗീകരിച്ചു. നിയമനിർമാണത്തിനുംമറ്റും വീറ്റോഅധികാരമുള്ള രണ്ടു സംസ്ഥാനങ്ങൾ അബുദാബിയും ദുബായുമാണ്.

വ്യവസായങ്ങളുടെ മേഖലയായി ദുബായ്

വ്യവസായങ്ങളുടെ മേഖലയായി ദുബായ്

1985 ഓടെയാണ് ഒരു യു എ ഇ ഒരു വിനോദസഞ്ചാരമേഖലയായി മാറിയത്. 90 ലെ ഗൾഫ് യുദ്ധം ദുബൈയുടെ സാമ്പത്തികസ്ഥിതിയ്ക്ക് കോട്ടം തട്ടിയെങ്കിലും പല വിദേശരാജ്യങ്ങളും തങ്ങളുടെ വ്യവസായങ്ങളുടെ മേഖലയായി ദുബായ് തിരഞ്ഞെടുത്തതോടെ ദുബായി കുതിപ്പ് തുടർന്നു. വ്യവസായിക രംഗത്തെ സാന്നിധ്യത്തിനപ്പുറം ലോകത്തെ വിസ്മയിപ്പിച്ച വൻ നിർമ്മിതങ്ങളും ദുബൈയുടെ നേട്ടങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ ഹോട്ടലുകളിൽ ഒന്നായ ബുർജ് അൽ അറബ് 99 ൽ പ്രവർത്തിച്ചുതുടങ്ങി.

ദുബായ് ഗ്ലോബൽ ഫെസ്റ്റിവല്‍

ദുബായ് ഗ്ലോബൽ ഫെസ്റ്റിവല്‍

1995 ൽ ദുബൈയുടെ കിരീടാവകാശിയായി മാറിയ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ജേഷ്ഠനായ ഷെയ്ക്ക് മക്തും ബിൻ റാഷിദ് അൽ മക്തുമിന്റെ മരണത്തെ തുടർന്ന് 2006 ൽ അധികാരത്തിലേറി. 2010 മുതൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും ഉത്‌ഘാടനം ചെയ്തു. എല്ലാ വർഷവും നടക്കുന്ന ദുബായ് ഗ്ലോബൽ ഫെസ്റ്റിവലിലെ നിരവധി സന്ദര്ശകരെത്തും വിനോദത്തിനും ഷോപ്പിംഗ് അനുഭവത്തിനും ചരിത്രവുമൊക്കെ മനസിലാക്കാൻ. 2017 ൽ ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയ സന്ദർശകരുടെ എണ്ണം 56 ലക്ഷമായിരുന്നു. ഈ കാര്യത്തിലും ചരിത്രം സൃഷ്ടിക്കാൻ ദുബൈക്ക് കഴിഞ്ഞു.

തനിക്കെതിരെ ഇനിയും മീ ടു ആരോപണങ്ങള്‍ ഉയര്‍ന്നേക്കാമെന്ന് രാഹുല്‍ ഈശ്വര്‍, എല്ലാം ചിലരുടെ ആസുത്രണംതനിക്കെതിരെ ഇനിയും മീ ടു ആരോപണങ്ങള്‍ ഉയര്‍ന്നേക്കാമെന്ന് രാഹുല്‍ ഈശ്വര്‍, എല്ലാം ചിലരുടെ ആസുത്രണം

English summary
dubai the dream city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X