വീട്ടുവേലക്കാരികളെ ചാടിച്ച് ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച രണ്ടു പേര്‍ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: അബുദാബിയില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്തുവരികയായിരുന്ന യുവതികളെ വീട്ടില്‍ നിന്ന് ചാടിച്ച് ലൈംഗികത്തൊഴിലാളിയാക്കാന്‍ ശ്രമിച്ച രണ്ട് ബംഗ്ലാദേശി യുവാക്കള്‍ ദുബായില്‍ അറസ്റ്റില്‍. 800 ദിര്‍ഹമിന് ജോലി ചെയ്തുവരികയായിരുന്ന രണ്ട് യുവതികളെ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവാക്കള്‍ 5000 ദിര്‍ഹം ലഭിക്കുന്ന നല്ല ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് ചാടിപ്പോരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

പുലര്‍ച്ചെ നാലു മണിക്ക് സ്‌പോണ്‍സറുടെ വീട്ടുപരിസരത്ത് കാറുമായെത്തിയ ഇവര്‍ കൂടെ ജോലി ചെയ്യുന്ന മറ്റൊരു ബംഗ്ലാദേശി യുവതിയെയും തന്നെയും ദുബൈയിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയതെന്ന് എത്യോപ്യന്‍ യുവതി പോലിസിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന ബംഗ്ലാദേശി യുവതിയെയും കൂട്ടി ദുബൈയിലെ മാര്‍ക്കറ്റിലേക്ക് പോയ ഇവര്‍ തിരിച്ചുവന്നത് വളരെ മോശം രീതിയിലുള്ള വസ്ത്രങ്ങളുമായിട്ടായിരുന്നു. അപ്പോഴാണ് ലൈംഗികത്തൊഴിലിലേക്ക് യുവതികളെ റിക്രൂട്ട് ചെയ്യുന്ന റാക്കറ്റിന്റെ കൈകളിലേക്കാണ് താന്‍ എത്തിപ്പെട്ടതെന്ന് മനസ്സിലായതെന്നും യുവതി പറഞ്ഞു.

dubai

എന്നാല്‍ ലൈംഗികത്തൊഴിലിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ മറ്റൊരാള്‍ക്ക് 3400 ദിര്‍ഹമിന് വില്‍പ്പന നടത്താനുള്ള ശ്രമത്തില്‍ യുവാക്കള്‍ പോലിസ് പിടിയിലാവുകയായിരുന്നു. ഏജന്റായി വേഷം മാറിയെത്തിയ പോലിസിന്റെ ചാരനുമായായിരുന്നു ഇവര്‍ കച്ചവടമുറപ്പിച്ചത്. ഇയാള്‍ ആദ്യം വാട്ട്‌സാപ്പ് വഴി യുവതിയുടെ ഫോട്ടോ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും അതനുസരിച്ച് കച്ചവടത്തിന് താല്‍പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. നേരത്തേ പറഞ്ഞുറപ്പിച്ച പ്രകാരം യുവതിയുമായി കറാമ പാര്‍ക്കിലെത്തിയ ബംഗ്ലാദേശി യുവാക്കളെ വേഷം മാറി കാത്തുനില്‍ക്കുകയായിരുന്ന പോലിസ് സംഘം പിടികൂടുകയായിരുന്നു.

മനുഷ്യക്കടത്ത്, വീട്ടുവേലക്കാരിലെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചു, താമസ സ്ഥലം ലൈംഗികത്തൊഴില്‍ കേന്ദ്രമായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Two men who allegedly lured a housemaid - together with their accomplice who is at large - to abscond from her employer and then tried to force her into prostitution

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്