കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ആദ്യ അവയവമാറ്റ ശസ്ത്രക്രിയ വിജയംകണ്ടു

Google Oneindia Malayalam News

ദുബായ്: ആദ്യ അവയവമാറ്റ ശസ്ത്രക്രിയക്ക് ദുബായ് സാക്ഷ്യംവഹിച്ചു. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി അതോറിറ്റിയാണ് ദുബായിലെ മൊഹമ്മദ് ബിന്‍ റാഷിദ് സര്‍വ്വകലാശാലയും മെഡിക്ലിനിക്ക് സിറ്റി ആശുപത്രിയും ചേര്‍ന്ന് അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിച്ചത്. ഡോ. ഫൈസല്‍ ഷഹീന്‍ ഉള്‍പ്പെട്ട സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

പ്രമേഹം മൂലം കിഡ്‌നി പ്രവര്‍ത്തനരഹിതമായ 29കാരിയാണ് ജൂണ്‍ എട്ടിന് നടന്ന അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം ഹീമോ ഡയാലിസിസ് ചെയ്തുവരികയായിരുന്നു. സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വഴി ലഭിച്ച കിഡ്‌നിയാണ് ശസ്ത്രക്രിയിലൂടെ യുവതിയുടെ ശരീരത്തില്‍ ഘടിപ്പിച്ചത്. റിയാദില്‍ നിന്ന് മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനത്തില്‍ ദുബായിലെത്തിച്ച കിഡ്‌നി ദുബായ് ഹെല്‍ത്ത്‌കെയര്‍ സിറ്റിയിലുള്ള മെഡിക്ലിനിക്ക് സിറ്റി ആശുപത്രിയിലെത്തിച്ചാണ് ശസത്രക്രിയ നടത്തിയത്. സര്‍ക്കാര്‍ വകുപ്പുകളുടെ പൂര്‍ണ്ണ സഹകരണത്തോടെ നടന്ന ശസ്ത്രക്രിയക്ക് ദുബായ് എയര്‍പോര്‍ട്ട്, ദുബായ് കസ്റ്റംസ്, ദുബായ്, ആംബുലന്‍സ് എന്നിവരുടെയും സഹകരണമുണ്ടായിരുന്നു.

web

മൊഹമ്മദ് ബിന്‍ റാഷിദ് സര്‍വ്വകലാശാല സ്ഥാപിച്ചതിന് ശേഷമുള്ള നിര്‍ണ്ണായക അവയവമാറ്റ ശസത്രക്രിയക്കാണ് ദുബായ് ഇതോടെ സാക്ഷ്യം വഹിച്ചിട്ടുള്ളത്. അയര്‍ലണ്ടിലെ പ്രമുഖ ട്രാന്‍സ്പ്ലാന്റ് സര്‍ജനും നാഷല്‍ കിഡ്‌നി ആന്‍ഡ് പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമിന്റെ മുന്‍ ഡയറക്ടറുമായ ഡോ. ഡേവിഡ് ഹിക്കി, സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറും യൂറോളജിസ്റ്റുമായ ഫര്‍ഹാദ് ജനാഹി എന്നിവരുള്‍പ്പെട്ട വിദഗ്ദ സംഘമാണ് യുഎഇയിലെ ആരോഗ്യമന്ത്രാലയത്തിന്റെയും യുഎഇ നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കമ്മറ്റിയുടേയും പിന്തുണയോടെ ശസ്ത്രക്രിയ നടത്തിയത്.

English summary
First successful kidney transplant in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X