കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ മീന്‍ വില കുതിച്ചുയരുന്നു

  • By Meera Balan
Google Oneindia Malayalam News

Fish
ഷാര്‍ജ: വേനല്‍ ശക്തിപ്പെട്ടതും മീന്‍ ലഭ്യത കുറഞ്ഞതും മൂലം യുഎഇയില്‍ മീന്‍ വില കുതിച്ചുയരുന്നു. ഷാര്‍ജയില്‍ ഇത്തവണ പരിധിവിട്ട നിലയിലാണ് വില കുതിച്ചുയരുന്നതെന്ന കച്ചവടക്കാര്‍ പറയുന്നു. മലയാളിയ്ക്ക് പ്രിയപ്പെട്ട അയലയ്ക്ക് വില കുത്തനെ ഉയര്‍ന്നു. 15 ദിര്‍ഹമായിരുന്ന അയലയുടെ വില 25 ദിര്‍ഹമാണ്.

ഷാര്‍ജ മാര്‍ക്കറ്റില്‍ ആവോലിയുടെ വിലും ഉയര്‍ന്നു. കറുത്ത ആവോലിയ്ക്ക് 25 ദിര്‍ഹമായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 30 ദിര്‍ഹബമായി ഉയര്‍ന്നു, വെള്ള ആവോലിയുടെ വില 50 ദിര്‍ഹമാണ്. ചെമ്മീന്‍, അയക്കൂറ തുടങ്ങിയ ഇനങ്ങള്‍ക്ക് പതിനഞ്ച് ദിര്‍ഹം വരെ വില കൂടിയിട്ടുണ്ട്.

സ്വദേശികള്‍ക്ക് പ്രിയപ്പെട്ട ചൂര ഉള്‍പ്പടെയുള്ള മീനുകളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. അഞ്ച് ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെയാണ് വില ഉയര്‍ന്നത്. ജീവനോടെ വില്‍ക്കുന്ന ഷേരി എന്ന മീനിന് 30 ദിര്‍ഹമാണ് വില. കൂന്തള്‍, ഞണ്ട് എന്നിവയ്ക്കും വില കൂടി എന്നാല്‍ മത്തിയുടെ വിലയില്‍ വലിയ വ്യത്യാസം വന്നിട്ടില്ലെന്നത് അനുഗ്രഹമാണെന്ന് കച്ചവടക്കാര്‍. നാല് കിലോ മത്തിയ്ക്ക് 15 ദിര്‍ഹമാണ് വില.

English summary
Fish Price hiked Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X