കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവധിക്കാലം മുതലാക്കി വിമാന കമ്പനികള്‍; ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: അവധിക്കാലം മുതലെടുത്ത് ഗള്‍ഫ് യാത്രക്കാരുടെ വിമാന ടിക്കറ്റിന് വന്‍ നിരക്കി ഈടാക്കി വിമാന കമ്പനികള്‍. അവധിക്കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന ഗള്‍ഫ് യാത്രക്കാരില്‍ നിന്ന് ടിക്കറ്റിന് വന്‍ നിരക്കാണ് ഈടാക്കുന്നത്. എല്ലാ വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നവര്‍ക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ജൂലൈ ഒന്നിന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നിരക്ക് 44,000 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അതേദിവസം തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോകാന്‍ 12,000 രൂപ മാത്രമാണ് ഉള്ളത്.

gddf

ഗള്‍ഫ് രാജ്യങ്ങളിലെ അവധിക്കാലം കൂടാതെ കേരളത്തിലേക്കുള്ള വിമാനങ്ങള്‍ പല കമ്പനികളും വെട്ടിക്കുറച്ചതും ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് ഇടയാക്കിയിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍. ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഡോ ഫ്‌ളൈറ്റിന്റെ ടിക്കറ്റ് നിരക്ക് 61,716 രൂപയാണ്.

റിയാദില്‍ നിന്നുള്ള ഗള്‍ഫ് എയറിന് തിരുവനന്തപുരത്തേക്ക് 67,811 രൂപയും റിയാദില്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് 54,663 രൂപയും നല്‍കണം. ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് 42,809 രൂപയാണ് ഈടാക്കുന്നത്.

മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി; സാരിയില്‍ അതീവ സുന്ദരിയായി ഷംന കാസിം

കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 60,045 (ഗള്‍ഫ് എയര്‍), ഷാര്‍ജയില്‍ നിന്ന് 50,086 രൂപ (ഇന്‍ഡിഗോ) എന്നിങ്ങനെയാണ് നിരക്ക്. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യയ്ക്ക് തിരുവനന്തപുരത്ത് എത്താന്‍ 59,517 രൂപ ചെലവാക്കണം. ദുബായ് 77,184 (എമിറേറ്റ്‌സ്), ദുബായ് 44,012 (എയര്‍ ഇന്ത്യാ എക്‌സ്പ്രസ്), അബുദാബി 63,423 (എയര്‍ അറേബ്യ) എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍.

അതേസമയം കേരളത്തില്‍ നിന്ന് തിരികെയുള്ള ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണ്. ലോക്ഡൗണിന്റെ ഭാഗമായി കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ പല എയര്‍ലൈന്‍സും ഗണ്യമായി വെട്ടി കുറച്ചിരുന്നു. എന്നാല്‍ പലരും ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷവും വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ല.

'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍

ഗള്‍ഫില്‍ നിന്നു 11 സര്‍വീസുണ്ടായിരുന്ന എമിറേറ്റ്‌സിന് നിലവില്‍ 7 പ്രതിവാര സര്‍വീസുകളാണ് ഇപ്പോള്‍ ഉള്ളത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിങ്ങനെ പല കമ്പനികളും 25 ശതമാനം സര്‍വീസ് വെട്ടിക്കുറച്ചു. കൊവിഡ് സമയത്ത് ഒട്ടേറെ പ്രവാസികള്‍ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയ സാഹചര്യമുണ്ടായിരുന്നു.

അതേസമയം ഇപ്പോഴത്തെ അവധിക്കാല തിരക്ക് കണക്കിലെടുത്തു അധിക സര്‍വീസ് നടത്തിയാല്‍ നിരക്ക് കുറയുമെന്ന് കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റസ് പ്രസിഡന്റ് കെ വി മുരളീധരന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും തലസ്ഥാനത്തെ എം പിയുമാണു മുന്‍കൈ എടുക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Flight ticket prices from Gulf to Kerala increased by airlines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X