ജിഡിആര്‍എഫ്എ ദുബായ് റിംസ് റിസ്‌ക് ഫോറം സംഘടിപ്പിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ദുബായ് റിംസ് റിസ്‌ക് ഫോറം മിഡിലീസ്റ്റ് 2017 എന്ന പേരില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു. ബിസിനസ് മേഖലകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും പ്രതിവിധിയും ചര്‍ച്ച ചെയ്യുന്ന സെഷനാണ് റിംസ് റിസ്‌ക് ഫോറം.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റം; ബിജെപിക്ക് അടിതെറ്റുന്നു

ഡിസംബര്‍ 11-12 തിയതികളില്‍ ദുബായിലെ ഹയാത് റീജന്‍സി ക്രീക്ക് ഹൈറ്റ്‌സിലാണ് വകുപ്പ് ഫോറം സംഘടിപ്പിക്കുന്നത്. ഇത് 3 തവണയാണ് വകുപ്പ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചു വരുന്നത്. റിസ്‌ക് മാനേജ്‌മെന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് വകുപ്പ് ഫോറം സംഘടിപ്പിക്കുന്നത്. ബിസിനസ് മേഖലയിലെ സൈബര്‍ റിസ്‌ക്, എന്റര്‍പ്രൈസ് റിസ്‌ക് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ്, സ്ട്രാറ്റജിക് റിസ്‌ക് മാനേജ്‌മെന്റ് എന്നി രംഗങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യും.

pic

ഏറ്റവും പുതിയ റിസ്‌ക് മാനേജ്‌മെന്റ് സമ്പ്രദായങ്ങള്‍ ഫോറത്തില്‍ പരിചയപ്പെടുത്തും. ഈ രംഗത്തെ രാജ്യാന്തര വിദഗ്ധര്‍ ഫോറത്തില്‍ വിഷയം അവതരിപ്പിക്കും. ഈ രംഗത്തെ നൂതനമായ അറിവുകള്‍ സംരംഭകര്‍ക്കും പൊതു ജനങ്ങള്‍ക്കും പരിചയപ്പെടുത്തുന്നതിനാണ് റിംസ് റിസ്‌ക് ഫോറം മിഡില്‍ ഈസ്റ്റ് 2017 സംഘടിപ്പിക്കുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പ%

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
GDRFA Dubai Rims Risk forum

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്