കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് സംപ്രേഷണം ഫ്ളവേഴ്‌സില്‍

Google Oneindia Malayalam News

ഷാര്‍ജ: ഇന്ത്യന്‍ സിനിമയ്ക്ക് എന്നും ഓര്‍ത്തുവെക്കാവുന്ന അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ഷാര്‍ജയില്‍ അരങ്ങേറിയ ഫല്‍വേഴ്‌സ് ചാനലിന്റെ ആദ്യത്തെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് ഈ വരുന്ന വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 7 മണിമുതല്‍ ഫല്‍വേഴ്‌സിലും ഫല്‍വേഴ്‌സ് ഇന്റര്‍നാഷണനിലും സംപ്രേഷണം ചെയ്യും.

നിരവധി റണ്‍വേട്ടകള്‍ക്കും വിക്കറ്റ് വീഴ്ചകള്‍ക്കും റെക്കോര്‍ഡ് നേട്ടങ്ങള്‍ക്കും സാക്ഷിയായ ഷാര്‍ജ ക്രിക്കറ്റ് സ്‌റേഡിയത്തിലെ അര ലക്ഷത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ സിനിമയിലെ തലതൊട്ടപ്പന്‍മാര്‍ ഒന്നിച്ചണിനിരന്നപ്പോള്‍ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ താര മാമാങ്കത്തിനാണ് വേദിയൊരുങ്ങിയത്. മമ്മൂട്ടി, ഇര്‍ഫാന്‍ ഖാന്‍, കരീനാ കപൂര്‍, കരിഷ്മ കപൂര്‍, കാജല്‍ അഗര്‍വാള്‍, ചാര്‍മി കൌര്‍, സുനില്‍ ഷെട്ടി, പ്രിഥ്വിരാജ്, ജയറാം, ഡോ. ഉര്‍വശി ശാരദ, ഖുഷ്ബു, ഐ. വി. ശശി, സംവിധായകന്‍ സിദ്ധിക്, ബോളി വുഡ് തിരക്കഥാകൃത്ത് സുരേഷ് നായര്‍, സീമ, മനോജ്. കെ. ജയന്‍, ഭാവന, പ്രിയാമണി, ടിനി ടോം, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, പ്രേം പ്രകാശ്, പ്രേംകുമാര്‍, നാദിര്‍ഷ, വിനയ് ഫോര്‍ട്ട്, ജോജു, മേജര്‍ രവി, ഇടവേള ബാബു, രമ്യാ നമ്പീശന്‍, ഷംന കാസിം, എം. ജയചന്ദ്രന്‍, സ്‌റീഫന്‍ ദേവസ്സി, റിമി ടോമി, ഗായികമാരായ സുനിത സാരഥി, സിതാര, ഗായകരായ വിജയ് യേശുദാസ്, ഹരിചരണ്‍, രമേഷ് പിഷാരടി, നീരജ് മാധവ് തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അവാര്‍ഡ് ജേതാക്കളായും വിശിഷ്ട അതിഥികളായും ചടങ്ങില്‍ പങ്കെടുത്തു.

flowers-tv

പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍ ചെയര്‍മാനും, സുനില്‍ ഷെട്ടി, ഡോ. ഉര്‍വശി ശാരദ, സന്തോഷ് ശിവന്‍, ഖുഷ്ബു, ബോളി വുഡ് തിരക്കഥാകൃത്ത് സുരേഷ് നായര്‍, സംഗീത സംവിധായകന്‍ ശരത്, ഗാന രചയിതാവ് കെ. ജയകുമാര്‍ ഐ. എ. എസ്., ചലച്ചിത്ര നിരൂപകന്‍ സി. എസ്. വെങ്കിടേശ്വരന്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. സ്‌റീഫന്‍ ദേവസ്സിയുടെ മാസ്മരിക സംഗീതത്തില്‍ തുടങ്ങിയ അവാര്‍ഡ് നിശയില്‍ വിശിഷ്ട അവതാരകനായി ജയറാം നിറഞ്ഞു നിന്നു. രമ്യാ നമ്പീശന്‍, ഭാവന, ജുവല്‍, ഇനിയ, ഷംന കാസിം എന്നിവരുടെ നൃത്തചുവടുകള്‍ പ്രേക്ഷകരെ ഇളക്കി മറിച്ചു. റിമി ടോമിയും നര്‍ത്തകരും ഷാര്‍ജ സ്‌റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി.

ഗായകരായ ഹരിചരണ്‍, സുനിത സാരഥി, വിജയ് യേശുദാസ്, സിതാര എന്നിവരും കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഗാനാര്‍ച്ചനയുമായി നാദിര്‍ഷയും ചടങ്ങിനെ അവിസ്മരണീയമാക്കി. രമേഷ് പിഷാരടി, ബിജുകുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കോമഡി താരങ്ങളും സ്‌റേഡിയത്തില്‍ ചിരിയുടെ ആവേശത്തിര കളുയര്‍ത്തി. പ്രേമമെന്നാല്‍ എന്താണ് പെണ്ണെ എന്ന ഹിറ്റ് ഗാനം നാദിര്‍ഷയോടൊപ്പം പാടി പ്രിഥ്വിരാജും താരമാമാങ്കത്തിനു മാറ്റുകൂട്ടി.

English summary
Indian Film Awards telecasting on Flowers TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X