കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില ഇടിഞ്ഞാലും പ്രവാസികള്‍ പാപ്പരാകില്ല...നിങ്ങളെ രൂപ രക്ഷിയ്ക്കും, എങ്ങനെ ? കാണൂ

  • By ജാനകി
Google Oneindia Malayalam News

ദുബായ്: അമേരിയ്ക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്ന സാഹചര്യത്തില്‍ നേട്ടം കൊയ്യാനൊരുങ്ങി പ്രവാസികള്‍. ഈ നില തുടര്‍ന്നാല്‍ ഈ വര്‍ഷം തന്നെ ഒരു ദിര്‍ഹത്തിന്റെ മൂല്യം 20 രൂപ എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തും.

ബുധനാഴ്ച 18.56 ആയിരുന്നു ദിര്‍ഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക്. എണ്ണവില ഇടിഞ്ഞതുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പ്രവാസികളെ ആശങ്കയിലാഴ്ത്തുമ്പോഴും നേരിയ ആശ്വാസം നല്‍കുന്നുണ്ട് രൂപയുടെ ഇടിവ്.

പേടിയ്‌ക്കേണ്ട പ്രവാസികളെ

പേടിയ്‌ക്കേണ്ട പ്രവാസികളെ

കാര്യമായ ഒരു പരിഹാരമോ ആശ്വാസമോ അല്ല. എന്നിരുന്നാലും പ്രവാസികളോട് ഇങ്ങനെ പറയാതെ നിവൃത്തിയില്ല. എണ്ണ വില ഇടിഞ്ഞാലും നിങ്ങള്‍ പേടിയ്‌ക്കേണ്ട പ്രവാസികളെ...രൂപ നിങ്ങളെ രക്ഷിയ്ക്കും.

ആശ്വാസം

ആശ്വാസം

ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതോടെ നാട്ടിലേയ്ക്ക് പണമയക്കാന്‍ നല്ല അവസരമാണ്. പക്ഷേ ഗള്‍ഫ് നാടുകളിലെ പ്രതിസന്ധി ബാധിച്ച പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണമയക്കാന്‍ തന്നെ ബുദ്ധിമുട്ടാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുന്നു. പക്ഷേ കൃത്യമായി ശമ്പളം ലഭിയ്ക്കുന്ന പ്രവാസികള്‍ക്ക് ഈ അവസരം നല്ലതുപോലെ പ്രയോജനപ്പെടുത്താം

ആഗോള വിപണിയല്ലേ

ആഗോള വിപണിയല്ലേ

ഓരോ രാജ്യത്തേയും വിപണികള്‍ പരസ്പരം ബന്ധിയ്ക്കപ്പെട്ടതല്ലേ...? ഇത്തവണ ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായത് ചൈനീസ് യുവാന്റെ മൂല്യം ഇടിഞ്ഞത് തന്നെയാണ്

20 ലേയ്ക്ക്

20 ലേയ്ക്ക്

2016 ല്‍ തന്നെ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം 20ലേയ്ക്ക് എത്തുമെന്നാണ് പ്രവചനം

ചില നിര്‍ദ്ദേശങ്ങള്‍

ചില നിര്‍ദ്ദേശങ്ങള്‍

രൂപയുടെ മൂല്യം ഇടിയുന്നത് ഉയോഗപ്പെടുത്താന്‍ കഴിയുന്ന പ്രവാസികള്‍ക്ക് അത് ഇങ്ങനെയൊക്കെ പ്രയോജനപ്പെടുത്തുക കൂടി ചെയ്യാം. ബാങ്കുകളിലെ കടം വീട്ടാം, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ തുടങ്ങാം, ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിയ്ക്കാം, ഇന്ത്യയില്‍ വീട് വാങ്ങാം.

English summary
Indian rupee @ 18.56 vs Dh1: 5 ways to make a killing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X