കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് തീര്‍ഥാടകരോടൊപ്പമുള്ള കുട്ടികള്‍ക്കായി മക്കയിലും മദീനയിലും കിന്റര്‍ഗാര്‍ട്ടനുകള്‍

ഹജ്ജ് തീര്‍ഥാടകരോടൊപ്പമുള്ള കുട്ടികള്‍ക്കായി മക്കയിലും മദീനയിലും കിന്റര്‍ഗാര്‍ട്ടനുകള്‍

  • By Desk
Google Oneindia Malayalam News

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹജ്ജ് തീര്‍ഥാടകരോടൊപ്പമുള്ള കുട്ടികള്‍ക്കായി മക്കയിലും മദീനയിലും കിന്റര്‍ഗാര്‍ട്ടനുകള്‍ തുറന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയം വകയാണ് ഒന്നു മുതല്‍ ആറ് വയ്സ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി നഴ്‌സറികള്‍ ആരംഭിച്ചത്. കുട്ടികളെ കാണാതാവുന്നത് തടയാനും തിരക്കുകളില്‍ നിന്നും പകര്‍ച്ച വ്യാധികളില്‍ നിന്നും മറ്റ് അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനുമാണിതെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

kindergarten-23-1503460736.jpg -Properties

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ലഭിച്ച ഏജന്‍സികളാണ് കിന്റര്‍ഗാര്‍ട്ടനുകള്‍ നടത്തുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിലും സുരക്ഷാ കാര്യങ്ങളിലും പ്രത്യേക പരിശീലനം ലഭിച്ചവരായിരിക്കും ഇതിന് മേല്‍നോട്ടം വഹിക്കുക.

ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് നഴ്‌സറികളിലേക്കും തിരിച്ചുമുള്ള വാഹന സൗകര്യവും മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ട്. ചെറിയ കുട്ടികളുമായി ഹജ്ജിന് പോകുന്നവര്‍ക്ക് വലിയ ആശ്വാസമാവുകയാണ് ഇത്തരം കേന്ദ്രങ്ങള്‍.

English summary
The Ministry of Education has launched seasonal kindergartens in Makkah and Madinah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X