ജനാദ്രിയ ഫെസ്റ്റിവല്‍: ഇന്ത്യന്‍ പവലിയനുകള്‍ സൗദി രാജാവ് ഉദ്ഘാനം ചെയ്തു

  • Posted By: Desk
Subscribe to Oneindia Malayalam

സൗദി നാഷണല്‍ ഗാര്‍ഡ് സംഘടിപ്പിക്കുന്ന 32-ാമത് ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാജ്യമായ ഇന്ത്യയൊരുക്കിയ പവലിയനുകള്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനെത്തിയ സൗദി രാജാവിനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള ചിരപുരാതന ബന്ധങ്ങളിലെ ഐതിഹാസികമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയ ഫോട്ടോഗാലറി സല്‍മാന്‍ രാജാവ് നോക്കിക്കണ്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാംസ്‌ക്കാരിക-കലാ-പാരമ്പര്യങ്ങളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും പവലിയനുകളില്‍ ഒരുക്കിയിരുന്നു.

സൗദി ജനാദ്രിയ ഉല്‍സവത്തില്‍ താരമായി ഇന്ത്യ; സൗദി-ഇന്ത്യ ബന്ധത്തെ പുകഴ്ത്തി സുഷമ സ്വരാജ്

ഇന്ത്യന്‍ സുഗന്ധ ദ്രവ്യങ്ങള്‍, നെയ്ത്തുവസ്ത്രങ്ങള്‍, അറബിക് കാലിഗ്രഫി, കൈയെഴുത്തുപ്രതികള്‍, റിയാദിലെ എംബസി കെട്ടിടത്തിന്റെ ചിത്രങ്ങള്‍, നിരവധി പുസ്തകങ്ങള്‍, യോഗ പ്രദര്‍സനത്തിനായുള്ള കോംപ്ലക്‌സ്, മെയ്ക്ക് ഇന്‍ ഇന്ത്യ വ്യവസായങ്ങളുടെ പ്രദര്‍ശനം, ബഹിരാകാശ-സാറ്റലൈറ്റ് വ്യവസായത്തിന്റെ മാതൃകകള്‍, ഇന്ത്യന്‍ ഭക്ഷണ വിശേഷങ്ങള്‍, ആയുധ വ്യവസായം തുടങ്ങിയവയുടെ പ്രദര്‍ശനവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ നാടകങ്ങള്‍, സിനിമകള്‍, സംഗീതം, നൃത്ത-കലാപ്രകടങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിവിധ വേദികളിലായി നടക്കും. ഇതോടൊപ്പം കേരളത്തിന്റെ കലാ-പാരമ്പര്യം അവതരിപ്പിക്കുന്ന വിവിധ പരിപാടികളുടെ സ്റ്റാളുകളും പവലിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

king

സൗദി അറേബ്യയുടെ കലയും പാരമ്പര്യം ആധുനിക വളര്‍ച്ചയും ചിത്രീകരിക്കുന്ന നിരവധി പ്രദര്‍ശനങ്ങള്‍, നാടന്‍ കലാപരിപാടികള്‍, വിവിധ മല്‍സരങ്ങള്‍ തുടങ്ങിയ വൈവിധ്യമായ പരിപാടികള്‍ ജനാദ്രിയ ഫെസ്റ്റിവലിന്റെ ഭാഗമായി വരും ദിനങ്ങളില്‍ അരങ്ങേറും. 21 ദിവസമാണ് ഫെസ്റ്റിവല്‍ നീണ്ടുനില്‍ക്കുക.

ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥിരാഷ്ട്രമായി ക്ഷണിച്ച സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സംസാരിച്ച സുഷമ സ്വരാജ് കൃതജ്ഞത രേഖപ്പെടുത്തി.

English summary
king salman opens india pavilions

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്