ഫിലിപ്പീന്‍സ് ജീവനക്കാരെ വിലക്കിയ നടപടിക്കെതിരെ കുവൈത്ത്

  • Posted By: SALMA MUHAMMAD HARIS ABDUL SALAM
Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: ഫിലിപ്പിനോ വീട്ടുവേലക്കാര്‍ പീഡനമരണങ്ങള്‍ക്കിരയാവുന്നു എന്നാരോപിച്ച് കുവൈത്തില്‍ നിന്ന് അവരെ തിരിച്ചുവിളിക്കാനും തൊഴില്‍ നിരോധനം ഏര്‍പ്പെടുത്താനുമുള്ള ഫിലിപ്പീന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കുവൈത്ത് രംഗത്തെത്തി. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത്തിന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് അദ്ഭുതമുണ്ടെന്നും പ്രസ്താവനയെ അപലപിക്കുന്നതായും അത് ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധം വഷളാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ ആഗോള സംഖ്യത്തിന്റെ യോഗത്തിനു ശേഷം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കുവൈത്ത് മന്ത്രിയുടെ പ്രതികരണം.

യമനില്‍ ഡ്രോണ്‍ ആക്രമണം; ആറ് അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കുവൈത്തിലെ ഫിലിപ്പീന്‍സ് ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളിലെയും ഉന്നതതല സംഘം ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് പ്രസിഡന്റിന്റെ ആഹ്വാനം ഉണ്ടായിരിക്കുന്നത് എന്നത് ഖേദകരമാണ്. പ്രശ്‌നങ്ങള്‍ പെരുപ്പിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. 1.7 ലക്ഷത്തോളം വരുന്ന രാജ്യത്തെ ഫിലിപ്പിനോകള്‍ മാന്യമായ ജീവിതമാണ് നയിച്ചുവരുന്നത്. പക്ഷെ നിര്‍ഭാഗ്യകരമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഫിലിപ്പീന്‍സ് അധികൃതര്‍ക്ക് കൈമാറാനിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

kuwait

അതേസമയം, എത്രയും വേഗം കുവൈത്തിലെ ഫിലിപ്പീന്‍സ് ജീവനക്കാര്‍ നാട്ടിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ട ദുതെര്‍ത്ത് അതിനായി സൗജന്യ വിമാന സര്‍വീസ് ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ നിറയെ ഫിലിപ്പിനോകള്‍ മനിലയില്‍ തിരിച്ചെത്തുകയുമുണ്ടായി. 2200 പേര്‍ പ്രസിഡന്റിന്റെ ആഹ്വാനത്തെ തുടര്‍ന്ന് കുവൈത്ത് വിടാന്‍ തയ്യാറായതായി ഫിലിപ്പീന്‍സ് തൊഴില്‍ മന്ത്രി പ്രസ്താവിച്ചിരുന്നു. കുവൈത്തില്‍ അടച്ചിട്ടിരിക്കുകയായിരുന്ന വീട്ടിലെ ഫ്രീസറില്‍ ഫിലിപ്പിനോ വീട്ടുവേലക്കാരിയുടെ മൃതദേഹം കാണപ്പെട്ട സംഭവത്തെ തുടര്‍ന്നാണ്, ഫിലിപ്പിനോ ജീവനക്കാരുമായി ബന്ധപ്പെട്ട് നേരത്തേ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്.

English summary
kuwait condemns philippines worker ban

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്