ഗ്രാന്‍ഡ് ഹൈപ്പറിന്റെ 43ാമത് ശാഖ കുവൈത്തിലെ മെഹബൂലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

കുവൈത്ത്: യൂഎഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ റീജന്‍സി ഗ്രൂപിന്റെ റീറ്റെയ്ല്‍ ബ്രാന്‍ഡ് ആയ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 43 -ാമത്തെയും കുവൈത്തിലെ ഒമ്പതാമത്തെയും ശാഘ മെഹബൂല മെയിന്‍ സ്ട്രീറ്റ് രണ്ടാം ബ്ലോക്കില്‍ കുവൈത്തി രാജ കുടുംബാംഗമായ ഷെയ്ഖ് ദാവൂദ് സല്‍മാന്‍ അല്‍ സബാഹ് ഉപഭോക്താക്കള്‍ക്കായി തുറന്നു കൊടുത്തു. ചടങ്ങില്‍ കുവൈത്തിലെ ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ , സാമൂഹ്യ, സാംസ്‌കാരിക, വ്യവസായിക രംഗത്തെ പ്രമുഖര്‍, ജാസിം മുഹമ്മദ് ഖാമിസ് അല്‍ ഷെര്‍റാഹ്, ഡോ.അന്‍വര്‍ അമീന്‍ (റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍), അബൂബക്കര്‍ മുഹമ്മദ് (റീജന്‍സി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍), അയൂബ് കച്ചേരി (റിജിയണല്‍ ഡയറക്ടര്‍) ,മുഹമ്മദ് സുനീര്‍.പി.സി. (സി.ഇ.ഒ. ) ,തെഹസീര്‍ അലി (ജനറല്‍ മാനേജര്‍), അബ്ബാസ് ഖാന്‍ ( ജനറല്‍ മാനേജര്‍, ദുബായ് റീജിയന്‍) മാനേജ്മന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യത്തെ ഗ്രാന്‍ഡ് ഹൈപ്പറിന്റെ ഉപഭോക്താക്കള്‍ക്കായുള്ള റമദാന്‍ സമ്മാനമായി നിരവധി ഉത്പന്നങ്ങള്‍ക്കു ഉല്‍ഘടനതോനനുബന്ധിച്ചു വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. പൊടിക്കാറ്റിനെയും പ്രതിക്കൂല കാലാവസ്ഥയും അവഗണിച്ചു വന്‍ ജനകൂട്ടം ഉല്‍ഘടനത്തോടനുബന്ധിച്ചു തടിച്ചു കൂടി. അന്താരാഷ്ട്ര നിലവാരമനുസരിച്ച് രൂപകല്പന ചെയ്ത പുതിയ ഗ്രാന്‍ഡ് ഹൈപ്പറിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫുട് വെയര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടേയും വ്യത്യസ്തവും കമനീയവുമായ ശേഖരമാണ് മിതമായ വിലയില്‍ ഒരുക്കിയിരിക്കുന്നത്. ഉന്നത ഗുണനിലവാരത്തിലുള്ള ഗൃഹോപകരണങ്ങള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ആരോഗ്യസൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയെല്ലാം മിതമായ വിലയില്‍ സാധാരണക്കാരന്റെ സങ്കല്‍പ്പത്തിന് അനുസരിച്ച് പര്‍ച്ചേസ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഗ്രാന്‍ഡ് ഹൈപ്പറിനെ വ്യത്യസ്തമാക്കുന്നത്.

grandhyper

ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വലിയ വിപുലീകരണത്തിന്റെ ഭാഗമായി യു എ ഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയില്‍ പുതിയ ഗ്രാന്‍ഡ് ഹൈപ്പര്‍, ഗ്രാന്‍ഡ് സൂപ്പര്‍മറേറ്റുകള്‍, ഗ്രാന്‍ഡ് ഫ്രഷ് തുടങ്ങിയവയുടെ പുതിയ ശാഖകള്‍ തുറക്കാനുള്ള പ്രവര്‍ത്തനത്തില്‍ ആണ് റീജന്‍സി ഗ്രൂപ്പ്. കുവൈത്തിലെ പത്താമത്തെ ശാഖ മെഹബൂല ബ്ലോക്ക് ഒന്നില്‍ എക്‌സ്പ്രസ്സ് ബേക്കരികിലായി ഉടന്‍ തന്നേയ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English summary
Kuwait; Grand Hyper's 43rd branch started at Mahboula
Please Wait while comments are loading...