കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങള്‍ കുലുങ്ങി!! ആണവ നിലയത്തിന് തൊട്ടടുത്ത് പ്രകമ്പനം

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങള്‍ കുലുങ്ങി

ദുബായ്: ഇറാനില്‍ ശക്തമായ ഭൂചലനം. ഗള്‍ഫ് രാജ്യങ്ങള്‍ പ്രകമ്പനം കൊണ്ടു. ഇറാനിലെ ആണവ നിലയത്തിന് തൊട്ടതുത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഖത്തറിലും ബഹ്‌റൈനിലും കുലുക്കം ശരിക്കും അനുഭവപ്പെട്ടു. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ പ്രകമ്പനങ്ങളുണ്ടായതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭയപ്പെടാനൊന്നുമില്ലെന്നാണ് ഇറാന്‍ ഭരണകൂടം പ്രതികരിച്ചത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പല മേഖലയിലും പരിഭ്രാന്തരായിട്ടുണ്ട് ജനക്കൂട്ടം. റിക്ടര്‍ സ്‌കൈലില്‍ 5.5 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇങ്ങനെ....

ഖത്തര്‍ സൈന്യം സൗദിയില്‍; റാസല്‍ ഖൈറില്‍ തമ്പടിച്ചു!! നിര്‍ണായക വിവരങ്ങള്‍ കൈമാറി, 25 രാജ്യങ്ങളുംഖത്തര്‍ സൈന്യം സൗദിയില്‍; റാസല്‍ ഖൈറില്‍ തമ്പടിച്ചു!! നിര്‍ണായക വിവരങ്ങള്‍ കൈമാറി, 25 രാജ്യങ്ങളും

ഇറാനിലെ ബുഷ്ഹറില്‍

ഇറാനിലെ ബുഷ്ഹറില്‍

തെക്കന്‍ ഇറാനിലെ ബുഷ്ഹറിനോട് ചേര്‍ന്നാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെയാണ് ഇറാന്റെ ആണവ നിലയമുള്ളത്. നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആണവ നിലയം സ്ഥിതി ചെയ്യുന്ന ബുഷ്ഹറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ഏക ആണവ കേന്ദ്രമാണിത്. ഈ നിലയമുള്ളത് കൊണ്ടുതന്നെ മേഖലയില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും ജനങ്ങളില്‍ പരിഭ്രാന്തി പരത്താറുണ്ട്.

ഗള്‍ഫിലും കുലുക്കം

ഗള്‍ഫിലും കുലുക്കം

ഇറാനില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 9.30ഓടെയാണ് ഇറാനില്‍ ഭൂചലനമുണ്ടായത്. ഇത്തരം ചലനങ്ങള്‍ മേഖലയില്‍ പതിവാണെന്നാണ് ഇറാന്‍ ഭൗമനിരീക്ഷണ കേന്ദ്രം പറയുന്നത്. ഇറാനില്‍ ഭൂകമ്പം അനുഭവപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു. ബുഷ്ഹറിലെ ആണവ നിലയത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള സംവിധാനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുഷ്ഹറിലെ കാകിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ അറിയിച്ചു.

ബഹ്‌റൈനില്‍ പരിഭ്രാന്തി

ബഹ്‌റൈനില്‍ പരിഭ്രാന്തി

ബഹ്‌റൈനില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടത് ആശങ്കക്കിടയാക്കി. വലിയ കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങി. എന്താണ് സംഭവിക്കുന്നതെന്നറിയാതെയാണ് പലരും റോഡിലേക്ക് ഓടിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പലരും തങ്ങളുടെ അനുഭവം പങ്കുവച്ചു. ഭൂമിയുടെ പ്രതലത്തില്‍ നിന്നു 10 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. റിക്ടര്‍ സ്‌കൈലില്‍ തീവ്രത അഞ്ച് രേഖപ്പെടുത്തത് അപകടങ്ങളുണ്ടാക്കാന്‍ പര്യാപ്തമായതാണ്. പക്ഷേ ഇതുവരെ മേഖലയില്‍ നിന്ന് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഖത്തറില്‍ ആളുകളെ ഒഴിപ്പിച്ചു

ഖത്തറില്‍ ആളുകളെ ഒഴിപ്പിച്ചു

ഇറാന്‍ സാധാരണ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ്. ഇടക്കിടെ ഇവിടെ ശക്തമായ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളുണ്ടാകാറുണ്ട്. 2003ല്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍ നഷ്ടമാണ് ബാം നഗരത്തിലുണ്ടായത്. അന്ന് 26000 പേര്‍ മരിച്ചിരുന്നു. രാവിലെ ഖത്തറിലും ഭൂചലനം അനുഭവപ്പെട്ടു. വെസ്റ്റ് ബേയിലെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ മുന്‍കരുതലെന്നോണം പുറത്തിറക്കി. എന്നാല്‍ ഭയപ്പെടാനൊന്നുമില്ലെന്ന് ഖത്തര്‍ മെറ്ററോളജി വകുപ്പും സിവില്‍ ഏവിയേഷന്‍ വകുപ്പും അറിയിച്ചു.

 റേഡിയോ ജോക്കി കൊലക്കേസില്‍ യുവതികള്‍; ഫേസ്ബുക്ക് കാമുകി!! പോലീസിനെ വട്ടംകറക്കി എന്‍പി ലോറി റേഡിയോ ജോക്കി കൊലക്കേസില്‍ യുവതികള്‍; ഫേസ്ബുക്ക് കാമുകി!! പോലീസിനെ വട്ടംകറക്കി എന്‍പി ലോറി

English summary
Magnitude 5.5 quake strikes southern Iran; felt in Bahrain, Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X