തൊഴില്‍ പീഡനത്തിനിരയായ യുവതിയെ ഇന്ത്യന്‍ എംബസി കൈവിട്ടു; രക്ഷയ്‌ക്കെത്തിയത് അബൂദാബി പോലിസ്

  • Posted By:
Subscribe to Oneindia Malayalam

അബൂദാബി: യുഎഇയുടെ തലസ്ഥാനമായ അബൂദബിയില്‍ വീട്ടുജോലിക്കാരിയായെത്തിയ യുവതി തൊഴില്‍ പീഡനത്തെക്കുറിച്ചുള്ള പരാതിയുമായി ഇന്ത്യന്‍ എംബസിയിലെത്തിയെങ്കിലും അധികൃതര്‍ വേണ്ട നടപടികളെടുത്തില്ലെന്ന് ആരോപണം. അവസാനം അബൂദബി പോലിസാണ് യുവതിയുടെ രക്ഷയ്‌ക്കെത്തിയത്. ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യത പരിഗണിച്ച് യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രണ്ട് മാസം മുമ്പ് അബൂദബിയില്‍ വീട്ടുജോലിക്കെത്തിയ യുവതി വീട്ടുടമയുടെ പീഡനം സഹിക്കാനാവാതെയാണ് ആരും കാണാതെ അവിടെ നിന്നിറങ്ങി ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത്. എന്നാല്‍ തല്‍ക്കാലം വീട്ടിലേക്ക് തന്നെ മടങ്ങിപ്പോവാനായിരുന്നു അധികൃതരുടെ നിര്‍ദേശം. രണ്ട് മാസമല്ലേ ആയുള്ളൂ, പ്രശ്‌നങ്ങളൊക്കെ തൊഴിലുടമയുമായി പറഞ്ഞുതീര്‍ക്കാം എന്നായിരുന്നുവത്രെ എംബസിയിലെ വനിതാ ജീവനക്കാരിയുടെ ഉപദേശം. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നുവെങ്കിലും അധികൃതരില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങളോ സഹായമോ ലഭിച്ചില്ല. അങ്ങനെയാണ് പ്രാദേശിക പോലിസിന്റെ സഹായം തേടിയത്.

abhudhabi

സാധാരണ ഇത്തരം കേസുകളില്‍ പരാതിയുമായെത്തുന്നവരെ എംബസിയുടെ അഭയ കേന്ദ്രത്തില്‍ താമസിപ്പിച്ച് പോലിസുമായി ബന്ധപ്പെട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താറാണ് പതിവെന്ന് എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ യുവതിയുടെ കാര്യത്തില്‍ ആശയവിനിമയത്തിലുണ്ടായ കുഴപ്പമാണ് പ്രശ്‌നമായതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവതിയുടെ യാത്രാ രേഖകള്‍ ശരിയാക്കി പെട്ടെന്ന് തന്നെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അവര്‍ക്കുള്ള വിമാന ടിക്കറ്റ് എംബസി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ സുഹൃത്താണ് ഫെയ്‌സ്ബുക്ക് വഴി എംബസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പുറംലോകത്തെത്തിച്ചത്.

English summary
The Indian Embassy in Abu Dhabi said local authorities have rescued a housemaid who was allegedly detained in the capital
Please Wait while comments are loading...