കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദിന്റെ 'ദര്‍ശനം' മലയാളത്തിലും

  • By Aswathi
Google Oneindia Malayalam News

ദുബായ്: യു എ ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തറിന്റെ റുഅത്ത്യ എന്ന പ്രശസ്ത ഗ്രന്ഥം മലയാളത്തിലും.

പുസ്തകത്തിന്റെ ആദ്യ പ്രതി ശൈഖ് മുഹമ്മദിന്റെ മകനും ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോറിറ്റി ചെയര്‍മാനുമായ ശൈഖ് മജീദ് ബിന്‍ മുഹമ്മദ് ബിന്‍ റാസിഖ് ആല്‍ മുക്തം ജ്ഞാനപീഠ ജേതാവ് എംടി വാസുദേവന് നല്‍കി പ്രകാശനം ചെയ്യും.

Mohammed's book

വെള്ളിയാഴ്ച(ഇന്ന്) ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ സഅബീല്‍ ഹാളില്‍ ഗള്‍ഫ് മാധ്യമം നടത്തുന്ന എന്റെ സ്വന്തം മലയാളം എന്ന പരിപാടിയിലാണ് പുസ്തകത്തില്‍ പ്രകാശന കര്‍മം നടക്കുന്നത്. 'എന്റെ ദര്‍ശനം; മികവിനായുള്ള വെല്ലുവിളികള്‍' എന്ന പേരില്‍ കെസി സലീമാണ് പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

ശ്രേഷ്ഠ ഭാഷയായി ഉയര്‍ത്തപ്പെട്ട മലയാളത്തിന് ലഭിക്കുന്ന മറ്റൊരു അംഗീകാരം എന്ന വിശേഷണത്തോടെ ദുബായ് സര്‍ക്കാറാണ് മൂലകൃതിയും പരിഭാഷയും പ്രസിദ്ധീകരിക്കുന്നത്. അഞ്ച് ഭാഷകളിലായി തിരിച്ച പുസ്തകത്തിന് 13 അധ്യായങ്ങളാണുള്ളത്.

1995ല്‍ ദുബായ് കരീടാവകാശിയും 2006ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ രണ്ട് കവിതാ സമാഹാരങ്ങളും ഏതാനും പുസ്തകങ്ങളും നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.

English summary
The first Malayalam translation of an acclaimed book by His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, will be presented to Kerala’s well-known author MT Vasudevan Nair at a glittering function in Dubai World Trade Center on Friday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X