കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലിയും സെവാഗും നേര്‍ക്കുനേര്‍; എംസിഎല്‍ മത്സരത്തിനായി ദുബായ് ഒരുങ്ങി

Google Oneindia Malayalam News

ദുബായ്: വ്യാഴാഴ്ച ആരംഭിക്കുന്ന പ്രഥമ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് (എംസിഎല്‍) ക്രിക്കറ്റ് മാച്ചിനായുള്ള കാത്തിരിപ്പിലാണ് ദുബായിലെ ക്രിക്കറ്റ് പ്രേമികള്‍. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ വിരേന്ദര്‍ സെവാഗ്, കുമാര്‍ സംഗക്കാര എന്നിവര്‍ നയിക്കുന്ന ജെമിനി അറേബ്യന്‍സ് ജാക്ക് കള്ളിസ്, ഗ്രഹാം സ്വാന്‍ എന്നിവര്‍ നയിക്കുന്ന ലിബ്രാ ലെജന്‍ഡ്‌സിനെയാണ് നേരിടുക. ആദ്യ മൂന്ന് മാച്ചുകള്‍ ദുബായിലും തുടര്‍ന്ന് ഫെബ്രുവരി 3 മുതല്‍ 7 വരെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ഫെബ്രുവരി 11 മുതല്‍ 13 വരെ വീണ്ടും ദുബായിലുമാണ് മത്സരം നടക്കുക.

രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ട്വന്റി20 ലീഗായ എംസിഎല്ലില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച പ്രമുഖ താരങ്ങളടങ്ങുന്ന ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. എംസിഎല്ലിലെ ആറ് ഫ്രാഞ്ചൈസികളുടെ ഭാഗമാകാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച 250ഓളം കളിക്കാരാണ് ലേലത്തില്‍ പങ്കെടുത്തത്. തങ്ങളുടെ കരിയറിലെ ഈ ഘട്ടത്തില്‍ ഇങ്ങനെയൊരവസരം ലഭിച്ചതിലുള്ള സന്തോഷം ജെമിനി അറേബ്യന്‍സ് ടീമംഗങ്ങള്‍ മറച്ചുവെയ്ക്കുന്നില്ല.

ക്രിക്കറ്റിലെ എല്ലാ വിഭാഗം കളികള്‍ക്കും പ്രത്യേകതകളുണ്ട്. കാണികള്‍ക്ക് ഹരം പകരുന്നതാണ് ടി20 മത്സരങ്ങള്‍. കുട്ടികളെ കളിയോടടുപ്പിക്കാനും അത് സഹായകമാണ്. മൂന്ന് മണിക്കൂര്‍ കൊണ്ട് വിധി നിര്‍ണയിക്കപ്പെടുന്ന കളി കാണികള്‍ക്ക് വിനോദം തന്നെയാണ്. കളിക്കാരെന്ന നിലയ്ക്ക് ക്രിക്കറ്റ് കളിച്ച് ശീലിച്ചവരാണ് ഞങ്ങള്‍. അതു കാരണം ഞങ്ങളുടെ ഉത്തരവാദിത്തം എന്താണെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ട്,' ജെമിനി അറേബ്യന്‍സ് ടീം ഡയറക്ടറും ക്യാപ്റ്റനുമായ സെവാഗ് പറഞ്ഞു. 'വ്യക്തിപരമായ ടൂര്‍ണമെന്റിലെ ആദ്യ മാച്ചാണ് ഞാന്‍ ഉറ്റുനോക്കുന്നത്.

image1-geminiarabiansteam

കാരണം അതിലെന്റെ എതിരാളി സൗരവ് ഗാംഗുലിയാണ്. എന്റെ മുന്‍ ക്യാപ്റ്റനാണ് സൗരവ്. അതുകൊണ്ട് എന്നെക്കുറിച്ച് അദ്ദേഹത്തിനും അദ്ദേഹത്തെക്കുറിച്ച് എനിക്കും എല്ലാമറിയാം. ആ മാച്ച് ദുബായിലെ കാണികളെ ഹരം കൊള്ളിക്കുമെന്നാണ് പ്രതീക്ഷ,' സെവാഗ് കൂട്ടിച്ചേര്‍ത്തു. കളിക്കാര്‍ക്ക് തങ്ങള്‍ ഫിറ്റാണെന്ന് തെളിയിക്കാനുള്ള അവസരമാണ് ഈ മാച്ചെന്ന് സഖ്‌ലെയ്ന്‍ മുഷ്താഖ് പറഞ്ഞു. കളിയില്‍ ഞാന്‍ 100 ശതമാനം പ്രതിബദ്ധത കാണിക്കാറുണ്ട്. ക്രിക്കറ്റില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാം എംസിഎല്‍2016ലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ജെമിനി അറേബ്യന്‍സ് കാഴ്ചവെയ്ക്കും. ക്രിക്കറ്റ് കളിക്കുന്ന 11 രാജ്യങ്ങളിലെ മികച്ച താരങ്ങളാണ് ഈ ടീമിലുള്ളത്,' ടീം ഉടമയും സിഇഒയും എ ഡിവിഷന്‍ ക്രിക്കറ്ററുമായ നളിന്‍ ഖൈതാന്‍ പറഞ്ഞു.

പ്രാദേശിക ടീമെന്ന നിലയില്‍ കാണികള്‍ക്ക് വേണ്ടതെന്താണെന്ന് ഞങ്ങള്‍ക്കറിയാം. ഹോം ടീമെന്ന നിലയ്ക്ക് ഞങ്ങളുടെ ഉത്തരവാദിത്തമെന്താണെന്നും അറിയാം. കളിയുടെ ആവേശവും നാടകീയതയ്ക്കുമപ്പുറം ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്തും കളിക്കാരുമായി ഇടപഴകാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരമുണ്ടാകും. അതിനായി യുഎഇയിലെമ്പാടും വിവിധ തരം പരിപാടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

image2-virendarsehwag

ടീമിന്റെ ക്യാപ്റ്റനായും ഡയറക്ടറായും വിരേന്ദര്‍ സെവാഗിനെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്. അദ്ദേഹം മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന്റെ പരിചയസമ്പന്നതയും കളിയിലുള്ള അവഗാഹവും ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന സംശയമില്ല. സെവാഗ്, സംഗക്കാര, മുരളി, സഖ്‌ലെയ്ന്‍ മുഷ്താഖ് എന്നിവര്‍ എന്നുമെന്റെ സ്വപ്‌ന ടീമംഗങ്ങളായിരുന്നു. ഭാഗ്യവശാല്‍ ഇവര്‍ നാല് പേരും ഈ ടീമില്‍ അംഗങ്ങളാണ് ഖൈതാന്‍ പറഞ്ഞു.

ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും കളിയോടുള്ള അഭിനിവേശത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് 'പ്ലേ ഫോര്‍ പാഷന്‍' എന്ന ടീമിന്റെ മുദ്രാവാക്യം. ഞങ്ങളുടെ കളിക്കാര്‍ക്ക് കാണികള്‍ക്ക് മികച്ചൊരു ക്രിക്കറ്റനുഭവം നല്‍കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു,' ഖൈതാന്‍ കൂട്ടിച്ചേര്‍ത്തു.

English summary
MCL 2016: Dubai gets set for mega veterans event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X