ഖത്തര്‍ വിനോദസഞ്ചാരത്തിന് പുത്തനുണര്‍വേകി എംഎസ്സി സ്‌പ്ലെന്‍ഡിഡ ദോഹ തുറമുഖത്തെത്തി

  • Posted By:
Subscribe to Oneindia Malayalam

ദോഹ: 3700 വിനോദ സഞ്ചാരികളും 1,314 ജീവനക്കാരുമായി അയ്യായിരത്തിലധികം സഞ്ചാരികളുമായി ആഡംബര വിനോദസഞ്ചാരക്കപ്പലായ എം.എസ്.സി സ്‌പ്ലെന്‍ഡിഡ ദോഹയിലെത്തി. വിവിധ മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് രാജ്യത്ത് അതിഥികളായെത്തിയവരെ വരവേല്‍ക്കാന്‍ ദോഹ തുറമുഖത്തെത്തിയത്. രാജ്യത്തിലെ ക്രൂയിസ് ടൂറിസത്തിന് കരുത്തു പകര്‍ന്നാണ് എം.എസ്.സി സ്‌പ്ലെന്‍ഡിഡയെത്തിയതെന്ന് ഖത്തറിലെ തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്വര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

ഉംറ തീര്‍ഥാടകര്‍ക്ക് 30 ദിവസത്തെ ടൂറിസ്റ്റ് വിസയുമായി സൗദി

മാര്‍ച്ച് അവസാനിക്കുന്നതിന് മുമ്പ് ഇനി നാലു തവണ കൂടി സ്‌പ്ലെന്‍ഡിഡ സഞ്ചാരികളുമായി ദോഹയിലെത്തും. 333 മീറ്റര്‍ നീളവും 66 മീറ്റര്‍ ഉയരവുമുള്ള സ്‌പ്ലെന്‍ഡിഡയാണ് ഇതുവരെ ദോഹ തുറമുഖത്തെത്തിയ ഏറ്റവും വലിയ കപ്പല്‍. ഏകദേശം മൂന്ന് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ വലിപ്പമുള്ള ഈ ഭീമന്‍ കപ്പലില്‍ യാത്രക്കാര്‍ക്കായി 13 നിലകളാണുള്ളത്. ജര്‍മന്‍ കപ്പലായ മെയിന്‍ ഷിഫ്-5 ആയിരുന്നു ഇതിനു മുമ്പ് ദോഹയിലെത്തിയ വലിയ കപ്പല്‍. 293 മീറ്ററാണ് നീളവും 15 ഡക്കുകളുമുള്ള ഇതില്‍ 4000 പേരെ ഉള്‍ക്കൊള്ളാനാവും. നവംബര്‍ 20നായിരുന്നു ഇത് ഖത്തറിലെത്തിയത്. സീബോണ്‍ എന്‍കോറായിരുന്നു ഈ ക്രൂയിസ് സീസണില്‍ ദോഹയിലെത്തിയ ആദ്യ വിനോദസഞ്ചാരക്കപ്പല്‍. 600 യാത്രക്കാരുമായി നവംബറലായിരുന്നു ഇതിന്റെ സന്ദര്‍ശനം. ഈ സീസണില്‍ ആകെ 21 ആഡംബര കപ്പലുകള്‍ ദോഹ തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

doha

47,000 സന്ദര്‍ശകരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദോഹയിലെത്തിയത്. ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണം ഇതിനേക്കാള്‍ കൂടുമെന്നാണ് പ്രതീക്ഷ. 2026 ആകുമ്പോഴേക്കും ആഡംബര കപ്പല്‍ ടൂറിസത്തിലൂടെ പ്രതിവര്‍ഷം 35 കോടി റിയാല്‍ വരുമാനമാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. ഇക്കാലയളവില്‍ ദോഹ സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം അഞ്ചു ലക്ഷമെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഖത്തറിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ എന്റര്‍ടെയിന്‍മെന്റുകളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. കത്താറ, സൂഖ് വാഖിഫ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, കള്‍ച്ചറല്‍ വില്ലേജ്, പേള്‍ ഖത്തര്‍ തുടങ്ങി സന്ദര്‍ശകരുടെ മനംമയക്കാന്‍ നിരവധി കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന കേന്ദ്രങ്ങള്‍ ഏറെയുണ്ട് ഖത്തറില്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Qatar achieved another milestone in cruise tourism on Thursday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്