സര്‍ക്കാര്‍ സേവനം ഓണ്‍ലൈനിലൂടെ; താരമായി ഖത്തറിന്റെ മെട്രാഷ്-2

  • Posted By:
Subscribe to Oneindia Malayalam

ദോഹ: വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ പാതുജനങ്ങള്‍ക്കു എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ മെട്രാഷ്-2 ആപ്ലിക്കേഷന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് വലിയ അംഗീകാരം. ഓണ്‍ലൈന്‍ സേവന രംഗത്തെ മികവിനുള്ള ഖത്തരി ഡിജിറ്റല്‍ ഗവണ്‍മെന്റ് പുരസ്‌കാരം (കിറ്റ്‌കോം) മെട്രാഷ്2നു ലഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് അസിസ്റ്റന്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് അല്‍ റുവൈലി പറഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അറബ് മേഖലയിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യാ പദ്ധതിക്കുള്ള ഷെയ്ഖ് സലീം അല്‍ അലി അല്‍ സബാഹ് പുരസ്‌കാരവും മെട്രാഷ്2നാണ് ലഭിച്ചത്.

തിയേറ്ററുകളിലെ ദേശീയ ഗാനം: നിലപാട് മാറ്റി കേന്ദ്രം, ഉത്തരവ് പരിഷ്കരിക്കണമെന്ന് കേന്ദ്രം കോടതയില്‍

റെസിഡന്‍സ് പെര്‍മിറ്റുകള്‍ പുതുക്കാനുള്ള സവിശേഷമായ സേവനം ലഭ്യമാക്കിയതിന്റെ ഫലമായി ഈ വര്‍ഷത്തെ ഏറ്റവും നൂതനമായ സര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ എഡിസണ്‍ ഇന്റര്‍നാഷനല്‍ മല്‍സരത്തില്‍ മെട്രാഷിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

qatar

മെട്രാഷ്-2വിലൂടെ 2017ല്‍ 23.94 ലക്ഷം ഇടപാടുകളാണ് നടന്നത്. 96.84 ലക്ഷം അന്വേഷണങ്ങളും കഴിഞ്ഞ വര്‍ഷം മെട്രാഷ്2 ആപ്ലിക്കേഷന്‍ മുഖേന നടന്നു. 3.95 ലക്ഷം പേരാണ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. 153 സേവനങ്ങളാണ് മെട്രാഷ്-2 ആപ്ലിക്കേഷന്‍ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം 27 സേവനങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തി.

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഉപകാരപ്രദമായ ഒട്ടേറെ സേവനങ്ങള്‍ ഇപ്പോള്‍ മെട്രാഷ്2 വഴി ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഖത്തരികള്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും അത് പുതുക്കാനും നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിന് പകരം പുതിയതിന് അപേക്ഷിക്കാനും ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സാധിക്കും. വിരലടയാളം, മുഖം എന്നിവ ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്കു ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനവും മെട്രാഷിലുണ്ട്. കാഴ്ച വൈകല്യമുള്ളവര്‍ക്കും പ്രയോജനപ്പെടുത്താനായി ശബ്ദം ഉപയോഗിച്ചും ആപ്ലിക്കേഷന്‍ കൈകാര്യം ചെയ്യാനാവുമെന്നതാണ് ഏറ്റവും പുതിയ സവിശേഷത.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
metrash2 rides high on popularity

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്