തള്ളിമാറ്റിയതിന് ലാലേട്ടന്‍ മാപ്പുപറഞ്ഞു!! അന്ന് യഥാര്‍ഥത്തില്‍ സംഭവിച്ചത്... യുവാവ് പറയുന്നു

  • Written By:
Subscribe to Oneindia Malayalam

ദുബായ്: ആരാധകരുമായി നല്ല രീതിയില്‍ പെരുമാറാന്‍ ശ്രദ്ധിക്കാറുള്ള സൂപ്പര്‍ താരം മോഹന്‍ ലാല്‍ അടുത്തിടെ ഒരു വിവാദത്തില്‍ കുടുങ്ങിയിരുന്നു. ദുബായില്‍ വച്ച് ഒരു ആരാധകന്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ലാല്‍ തള്ളിമാറ്റിയതായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ ലാലിനെതിരേ പല കോണുകളില്‍ നിന്നു വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അന്നത്തെ ആരാധകന്‍ വ്യക്തമാക്കുന്നു.

 കൈലാസാണ് ആരാധകന്‍

മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ യുഎഇ വിഭാഗം സെക്രട്ടറിയായ കൈലാസാണ് അന്നത്തെ ആരാധകന്‍. ലാല്‍ ആരാധകരോട് വളരെ മോശമായാണ് പെരുമാറുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് കൈലാസ് വിശദീകരണവുമായി എത്തിയത്.

അടിസ്ഥാനരഹിതം

ലാല്‍ തന്നെ തള്ളിമാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കൈലാസ് പറയുന്നു. തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിയാണ് കൈലാസ് ഇക്കാര്യം വിശദീകരിക്കുന്നത്.

സംഭവം മാര്‍ച്ച് 12ന്

മാര്‍ച്ച് 12നു ദുബായില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം നടന്നത്. ഫാന്‍സ് അസോസിയേഷന്‍ ഭാരവാരികള്‍ ലാലിനോടൊപ്പം നിന്ന് ഫോട്ടോകള്‍ എടുത്തു. കൈലാസ് ഫോട്ടെയെടുക്കുന്നതിനിടെ ലാല്‍ തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചത്.

കൈലാസ് പറയുന്നത്

താന്‍ പറഞ്ഞിട്ടാണ് ലാലേട്ടന്‍ അബൂദബിയിലെത്തിയതെന്ന് കൈലാസ് വ്യക്തമാക്കി. ലാലിന്റെ നിര്‍ദേശപ്രകാരമാണ് എല്ലാവരും ഒപ്പം നിന്ന് ഫോട്ടെയെടുത്തത്. ഇതിനിടെ പലരും ഇവിടെയെത്തി ഒപ്പം ഫോട്ടോയെടുത്തത് അദ്ദേഹത്തിന് ഇഷ്ടപ്പട്ടില്ല. എന്നാലും ലാലേട്ടന്‍ വേണ്ടെന്നു പറഞ്ഞില്ല. ഇതിനിടെയാണ് ഫോട്ടോയെടുക്കുന്നതിനിടെ ഞാന്‍ അദ്ദേഹത്തെ ചുംബിക്കാന്‍ ശ്രമിച്ചത്. മറ്റാരോയാണെന്നു കരുതി ലാലേട്ടന്‍ തള്ളിമാറ്റുകയായിരുന്നുവെന്നും കൈലാസ് വ്യക്തമാക്കി.

മാപ്പുപറഞ്ഞു

തന്നെ മനസ്സിലാവാതെയാണ് ലാലേട്ടന്‍ അന്നു അങ്ങനെ പെരുമാറിയതെന്ന് കൈലാസ് പറഞ്ഞു. പിന്നീട് തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം മാപ്പുപറഞ്ഞെന്നും കൈലാസ് വീഡിയോയില്‍ വ്യക്തമാക്കി.

കാര്യങ്ങള്‍ വളച്ചൊടിച്ചു

ചില മാധ്യമപ്രവര്‍ത്തകരാണ് കാര്യങ്ങള്‍ വളച്ചൊടിച്ചതെന്ന് കൈലാസ് പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ കൈലാസ് മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന ഭാരവാഹിയുമായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് യുവാവ് ദുബായിലെത്തിയത്.

English summary
the truth is this says mohan lal fan.
Please Wait while comments are loading...