കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരികനായകരുടെ സംഗമമായി നവയുഗം കേന്ദ്രകമ്മിറ്റി ഇഫ്താർ

  • Written By:
Subscribe to Oneindia Malayalam

ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ, സാഹിത്യ, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

അൽ ഖോബാർ ക്ലാസ്സിക്ക് റെസ്റ്റാറന്റിലെ എമറാൾഡ് ഹാളിൽ നടന്ന നവയുഗം ഇഫ്താർ സംഗമത്തിൽ, വിവിധ പ്രവാസി സംഘടനാനേതാക്കൾ, സാമൂഹ്യ-ജീവകാരുണ്യപ്രവർത്തകർ, സാംസ്കാരിക നായകന്മാർ, വ്യവസായികൾ, മാധ്യമ പ്രവർത്തകർ, പ്രവാസി കുടുംബങ്ങൾ എന്നിങ്ങനെ പ്രവാസലോകത്തിന്റെ വിവിധ തുറകളിൽ ഉള്ളവർ പങ്കെടുത്തു.

iftar

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻജിയുടെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമയോഗത്തിൽ, ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി മുൻ ചെയർമാൻ ഡോ: അബ്ദുൾ സലാം റംസാൻ സന്ദേശം അവതരിപ്പിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ, രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ, വൈസ് പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ഇന്ത്യൻ എംബസ്സി ദമ്മാം ഹെൽപ്‌ഡെസ്‌ക്ക് വോളന്റീർ ടീമിന്റെ തലവൻ ഡോ: മിർസ ബെയ്‌ഗ്‌ എന്നിവർ സംസാരിച്ചു.

പരിപാടികൾക്ക് നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, സാജൻ കണിയാപുരം, ലീന ഉണ്ണികൃഷ്ണൻ, പ്രിജി കൊല്ലം, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തന്നൂർ, ദാസൻ രാഘവൻ, രാജീവ് ചവറ, ഗോപകുമാർ, ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണികൃഷ്ണൻ, റെജി സാമുവൽ, സുമി ശ്രീലാൽ, ലീന ഷാജി, മുനീർ ഖാൻ, റെഞ്ചി, ഖദീജ ഹബീബ്, സക്കീർ ഹുസ്സൈൻ, മിനി ഷാജി, രാജേഷ് ചടയമംഗലം, മീനു അരുൺ, പ്രതിഭ പ്രിജി എന്നിവർ നേതൃത്വം നൽകി.

English summary
Navayugam central committee Iftar celebrated in Dammam
Please Wait while comments are loading...