കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി, ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ്

Google Oneindia Malayalam News

മസ്‌കറ്റ്: മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഒമാനില്‍ 15 വര്‍ഷത്തെ തടവ് ശിക്ഷ. അഞ്ചു കേസുകളിലായി 1.7 മില്യണ്‍ ഒമാനി റിയാല്‍(ഏകദേശം 27 കോടി രൂപ) പിഴയടയ്ക്കാനും മസ്‌കറ്റ് ക്രിമിനല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴത്തുക അടച്ചതിനെ തുടര്‍ന്ന് ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്‍ എംഡി കൂടിയായ മുഹമ്മദലിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ വൈസ് പ്രസിഡന്റിനും 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയില്‍ നിന്നും കരാറുകള്‍ നേടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസുകളിലാണ് വിധി.പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ എന്ന കമ്പനിയിലെ എട്ട് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Gulfar Mohammed Ali

മറ്റൊരു കേസില്‍ പ്രാഥമിക കോടതി മൂന്നു വര്‍ഷം തടവും ആറു ലക്ഷം റിയാല്‍ പിഴയുമാണ് വിധിച്ചിരുന്നു. ഇതിനെതിരേ മുഹമ്മദാലി അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഈ കോടതി വിധി വന്നതിനെ തുടര്‍ന്നാണ് ഗ്രൂപ്പിന്റെ എംഡി സ്ഥാനം മുഹമ്മദലി രാജിവെച്ചത്.

ഒരു ലക്ഷം ഒമാനി റിയാല്‍ കെട്ടിവെയ്ക്കുകയാണെങ്കില്‍ ക്രിമിനല്‍ കോടതിയുടെ പുതിയ വിധിക്കെതിരേയും അപ്പീല്‍ പോകാന്‍ മുഹമ്മദാലിക്കു സാധിക്കും. വ്യവസായികള്‍ തമ്മിലുള്ള കുടിപ്പകയാണ് മുഹമ്മദലിയെ കുടുക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മലയാളിയുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു പ്രമുഖ ബിസിനസ് ഗ്രൂപ്പിനുള്ള പങ്കും തള്ളി കളയാനാവില്ലെന്ന സൂചനകളുണ്ട്.

അഴിമതികേസുകളില്‍ മേല്‍ക്കൊടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് ഗള്‍ഫാര്‍ മുഹമ്മദലി പ്രതികരിച്ചു.

English summary
Oman’s Court of First Instance on Sunday sentenced P. Mohammad Ali, former managing director of Galfar Engineering and Contracting SAOG, to 15 years in jail and slapped a fine of OMR1.7 million (Dh16.9 million) after convicting him in five graft cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X