കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് ഫൈന്‍ ഇനി മാളുകളിലും അടയ്ക്കാം; റാസല്‍ ഖൈമയില്‍ പുതിയ സംവിധാനം

ട്രാഫിക് ഫൈന്‍ ഇനി മാളുകളിലും അടയ്ക്കാം; റാസല്‍ ഖൈമയില്‍ പുതിയ സംവിധാനം

  • By Desk
Google Oneindia Malayalam News

റാസല്‍ഖൈമ: റാസല്‍ ഖൈമയില്‍ ട്രാഫിക് ഫൈന്‍ അടയ്ക്കാന്‍ ഇനി ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല. എമിറേറ്റിലെ 15 ഷോപ്പിംഗ് മാളുകളില്‍ സ്വന്തമായി ഫൈന്‍ അടയ്ക്കുന്നതിനുള്ള 15 സെല്‍ഫ് പേമെന്റ് കിയോസ്‌കുകള്‍ ട്രാഫിക് പോലിസ് ആരംഭിച്ചതോടെയാണിത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും സമയവും അധ്വാനവും പണവും ലാഭിക്കുന്നതിനുമായാണ് ഇത്തരം കിയോസ്‌കുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് റാക് പോലിസ് തലവന്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ പറഞ്ഞു.

സേവനങ്ങള്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം കിയോസ്‌കുകള്‍ ട്രാഫിക് കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു. ഫൈന്‍ അടയ്ക്കുന്നതിനു പുറമെ, വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ് പുതുക്കല്‍, നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ കാര്‍ഡുകള്‍ മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ട്രാഫിക് രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാനും നമ്പര്‍ പ്ലേറ്റുകള്‍ ബുക്ക് ചെയ്യാനും പുതുക്കാനുമുള്ള സംവിധാനങ്ങളും കിയോസ്‌ക്കുകളിലുണ്ട്.

dirhams

ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയും അവരിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുകയും ചെയ്യുകയെന്ന പോലിസ് നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് പിഴ അടക്കാന്‍ നെട്ടോട്ടമോടുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാവും. റാസല്‍ ഖൈമ പോലിസ് നല്‍കുന്ന 127 സേവനങ്ങളില്‍ 78 സേവനങ്ങളും ഈ കിയോസ്‌ക്കുകള്‍ വഴി ലഭിക്കുമെന്ന് ട്രാഫിക് വിഭാഗം ഡയരക്ടര്‍ കേണല്‍ അഹ്ദമ് അല്‍ സാം അറിയിച്ചു.

ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരില്‍ 60 ശതമാനവും സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. റാസല്‍ ഖൈമയിലെ ട്രാഫിക് സേവനങ്ങളുടെ കാര്യത്തില്‍ 91.3 ശതമാനം ഉപഭോക്താക്കളും സംതൃപ്തരാണെന്ന് സര്‍വേയില്‍ നിന്ന് വ്യക്തമായതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ 71.4 ശതമാനത്തില്‍ നിന്ന് വലിയ പുരോഗതിയാണ് ഇക്കാര്യത്തിലുണ്ടായത്. അതേസമയം 94 ശതമാനം ആളുകളും റാസല്‍ ഖൈമയിലെ പോലിസ് സേവനങ്ങളില്‍ സംതൃപ്തരാണെന്നും അദ്ദേഹം അറിയിച്ചു.

English summary
Paying traffic fines have become easier and more convenient in Ras Al Khaimah after RAK police launched a self-payment kiosk at 15 malls in the northern emirate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X