കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ സ്തനാര്‍ബുദത്തിനതിരെ പിങ്ക് കാരവന്‍ കാമ്പയിന്‍

  • By Mithra Nair
Google Oneindia Malayalam News

ദുബായ്: ഷാര്‍ജയില്‍ സ്തനാര്‍ബുദത്തിനതിരെ പിങ്ക് കാരവന്‍ കാമ്പയിന്‍ ആരംഭിച്ചു. സ്തനാര്‍ബുദത്തിനതിരെ ബോധവല്‍കരണം നടത്തുന്ന ഈ വര്‍ഷത്തെ പിങ്ക് കാരവന്‍ കാമ്പയിന്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു.

യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍കരണം നടത്തുന്ന കാമ്പയിന്‍ കാരവന് പതിനേഴ് കുതിരകളെ ഭരണാധികാരി സംഭാവന നല്‍കുമെന്ന് ഉദ്ഘാടനചടങ്ങില്‍ പ്രഖ്യാപിച്ചു.കാന്‍സര്‍ ബോധവല്‍കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഒരുമിപ്പിച്ച് യു എ ഇയില്‍ നടത്തുന്ന ബോധവല്‍കരണ കാമ്പയിനാണ് ഷാര്‍ജ പിങ്ക് കാരവന്‍. ഏ പിങ്ക് താങ്ക് യൂ എന്ന മുദ്രാവാക്യത്തോടെയാണ് അഞ്ചാമത് പിങ്ക് കാരവന്‍ നടക്കുന്നത്.

pink.jpg -Properties

ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയും വേള്‍ഡ് കാന്‍സര്‍ ഡിക്ലറേഷന്‍ ഫോര്‍ യൂനിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ അംബാസഡറുമായ ഷൈഖ ജവാഹിര്‍ ബിന്ത് മുഹമ്മദ്അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് പിങ്ക് കാരവന്‍ സംഘടിപ്പിക്കുന്നത്.

യു എ ഇയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉദശിച്ചുള്ള ബോധവല്‍കരണ കാമ്പയിന്റെ ഭാഗമായി വിവിധ രീതിയിലുള്ള ചികിത്സാ പദ്ധതികളും സേവന പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 25 വരെ നീണ്ട് നില്‍ക്കുന്ന കാമ്പയിന്‍ ദുബായ്, അല്‍ ഐന്‍,ഫുജൈറ, തുടങ്ങി ഏഴ് എമിറേറ്റുകള്‍ വഴി കടന്ന് അബുദാബിയില്‍ അവസാനിക്കും.

English summary
Sultan donates 17 Arabian horses from Al Qasimi Stables to the campaign.The fifth edition of the Pink Caravan breast cancer awareness ride has started.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X